കോഴിക്കോട്: വടകര മാർക്കറ്റ് റോഡിൽ കടയ്ക്കുള്ളിൽ വ്യാപരിയെ മരിച്ചനിലയിൽ കണ്ടെത്തി. അടയ്ക്കാതെരുവ് പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. ഇന്നലെരാത്രി 12 മണിയോടെയായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതമാണെന്നാണ് പ്രാഥമിക നിഗമനം.
വടകരയിലെ മാർക്കറ്റ് റോഡിൽ പലവ്യഞ്ജനകട നടത്തി വരികയായിരുന്നു രാജൻ. പതിവ്സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിൽ എത്താത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രാജനെ കടയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്.