കാമുകൻ കഴുത്തറുത്ത് കൊന്ന സംഗീതയുടെ മൃതദേഹം സംസ്കരിച്ചു, നോവായി സംഗീത

വർക്കല വടശ്ശേരി കോണത്ത് കാമുകൻ കഴുത്തറുത്ത് കൊന്ന സംഗീതയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജിൽ പോസ്മോർട്ടം ചെയ്തശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. അവസാനമായി സംഗീതയെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിൽ തടിച്ചുകൂടിയത്. കൊലപാതകം നടത്തിയ പ്രതി പ്ലാച്ചിവിള കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെ ഇന്നലെ രാവിലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി മൊബൈൽ ഫോൺ ടവർ എന്നിവ വഴി നടത്തിയ അന്വേഷണവും നാട്ടുകാർ നൽകിയ വിവരങ്ങളുമാണ് എത്രയുംവേഗം പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

വർക്കലയിൽ സംഗീത ഒരു നോവായി മാറുകയാണ്. ഗോപുവും അഖിലും ഒരാളാണെന്ന് അറിയാതെ സംഗീത നടന്നുകയറിയത് മരണത്തിലേക്ക് ആയിരുന്നു. സംഗീതയെ ഗോപു വകവരുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെയാണ്. പ്രണയനൈരാശ്യവും അതുവഴിയുണ്ടായ സംശയവും പകയും ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. തന്നോട് അടുപ്പം പുലർത്തിയിരുന്ന സംഗീത അകന്നുമാറാൻ തുടങ്ങിയത് ഗോപുവിൽ സംശയത്തിനും വൈരാഗ്യത്തിനും വഴിവച്ചു. പുതിയ നമ്പർ സംഘടിപ്പിച്ച പ്രതി ചാറ്റിങ്ങിലൂടെ സംഗീതമായി അഖിൽ എന്നപേരിൽ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിശ്വാസം വളരെ വേഗത്തിൽതന്നെ നേടിയെടുത്ത പ്രതി പെൺകുട്ടിയെ രാത്രിമുറ്റത്തേക്ക് വിളിച്ചു ഇറക്കുകയായിരുന്നു. അഖിൽ എന്ന ധാരണയിൽ ഗോപുവിനോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. അഖിലല്ല സംസാരിക്കുന്നത് ഗോപു ആണെന്ന് തിരിച്ചറിഞ്ഞ് പന്തികേട് മണത്ത പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു മുന്നേ തന്നെ ഗോപു കൃത്യം നടപ്പാക്കി കഴിഞ്ഞിരുന്നു. വെട്ടേറ്റ സംഗീത ഓടി വീട്ടിൽ കയറുകയും കതകിൽ തട്ടി വിളിക്കുകയും ആയിരുന്നു. മകളുടെ നിലവിളി കേട്ട് കതകുതുറന്ന അച്ഛൻ കാണുന്നത് രക്തത്തിൽ കുളിച്ച മകളെയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഗീതയെ രക്ഷിക്കാനായില്ല. മകളും ഗോപുവും തമ്മിലുള്ള ബന്ധമറിഞ്ഞശേഷം സജീവും ബന്ധുക്കളും കൂടിഗോപുവിന്റെ വീട്ടിൽ പോയി സംസാരിച്ച് വിലക്കിയിരുന്നു. പ്രശ്നം പരിഹരിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനൊരു ദുരന്തം ഇവരെ തേടിയെത്തിയത്.

കൃത്യം നടത്തി കടന്നുകളഞ്ഞ ഗോപു വീട്ടിലെത്തി സ്വന്തം ഫോണിലെ ചാറ്റുകൾ മായ്ച്ചു കളഞ്ഞു. ഗോപുവിനെ രാവിലെ അഞ്ചുമണിയോടെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു . പ്രതി യാതൊരു മനസ്താപവുമില്ലാതെയാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. ഫോറെൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. റൂറൽ എസ്. പി. ഡി.ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി നിയാസ്, ഇൻസ്പെക്ടർ സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...