സംസ്ഥാനത്തെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ വ്യാപക റെയ്ഡ്

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻ. ഐ.എ റെയ്ഡ്. സംഘടനയുടെ രണ്ടാംനിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ, സാമ്പത്തികസഹായം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും റെയ്ഡ് നടത്തുന്നത്. പുലർച്ചയാണ് എൻ.ഐ.എ സംഘം കേരളത്തിൽ എത്തിയത്. 56 ഇടങ്ങളിലാണ് ഇപ്പോൾ റെയ്ഡ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയായിട്ടാണ് പരിശോധന.

എറണാകുളത്തെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര പ്രദേശങ്ങളിൽ പുലർച്ച റെയ്ഡ് നടന്നു കഴിഞ്ഞു. എറണാകുളം റൂറൽ രദേശങ്ങളിലാണ് കൂടുതൽ റെയ്ഡും നടക്കുന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. ആലപ്പുഴ നാലിടങ്ങളിൽ പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധന ഉണ്ടായിരിക്കും. പല സ്ഥലങ്ങളിലും ഇതിനകം തന്നെ റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ തിരികെ മടങ്ങിയതായാണ് വിവരം. മാസങ്ങൾക്കു മുമ്പ് രാജ്യവ്യാപകമായി പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ പി.എഫ്. ഐ നിരോധനം വന്നിരുന്നു . എന്നാൽ പി.എഫ്. ഐ നിരോധനത്തിനു ശേഷവും ചില നേതാക്കളും പ്രവർത്തകരും എൻ.ഐ.എ യുടെ നിരീക്ഷണത്തിലായിരുന്നു. പി.എഫ്.ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവർത്തനം നടക്കുന്നു എന്ന് രഹസ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് നൽകിയവരെയും അക്കൗണ്ട് കൈകാര്യം ചെയ്തവരെയുമാണ് ഇപ്പോൾ റെയ്ഡിൽ ലക്ഷ്യമിട്ടിരിക്കുന്നത് .

ഇന്നു പുലർച്ചെ 3:30 മുതൽ ആണ് റെയ്ഡ് ആരംഭിച്ചത്. ഇത്തവണ റെയ്ഡിന് കേരള പോലീസിന്റെ സഹായവും കിട്ടിയിട്ടുണ്ട്. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് ഇവിടെ നേതാക്കളുടെ വീടുകളിൽ പരിശോധന തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ അടച്ചുപൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും എൻ.ഐ.എ സംഘം തുറന്നു പരിശോധിച്ചതായി റിപ്പോർട്ട്‌ ഉണ്ട്. കൊല്ലത്ത് ഇന്ന് പുലർച്ചെയോടുകൂടി എൻ.ഐ.എ റെയ്ഡ് തുടങ്ങി. കോഴിക്കോട് ജില്ലയിൽ മാവൂരിലും നാദാപുരത്തുമാണ് പരിശോധന നടക്കുന്നത്. മലപ്പുറത്ത് മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒ.എം.എ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടന്നു. ഒരേ സമയം തന്നെ കോട്ടക്കലും വാളഞ്ചേരിയിലും മഞ്ചേരിയിലും റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ മൂന്ന് ജില്ലകളിലാണ് എൻ.ഐ.എ റെയ്ഡ് നടക്കുന്നത്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് പരിശോധന.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...