കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഉത്രാവധക്കേസിൽ വിസ്താരം തുടങ്ങി

അഞ്ചൽ ഉത്ര വധകേസുമായി ബന്ധപ്പെട്ട് പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രെറ്റ് കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങി. സ്ത്രീധനപീഡനകേസിൽ ഒന്നാം സാക്ഷിയായ ഉത്രയുടെ സഹോദരനെ ഇന്നലെ വിസ്തരിച്ചു. രണ്ടാംസാക്ഷിയായ ഉത്തരയുടെ അച്ഛൻ വിജയസേനനെ അടുത്ത മാസം 11ന് കോടതി വിസ്തരിക്കും. 2020 ൽ അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പണത്തോടുള്ള ആർത്തി കാരണം മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി ഉത്രയെ ഭർത്താവായ സൂരജ് പാമ്പുകടിപ്പിച്ചു കൊന്നു എന്ന കേസിലാണ് വിസ്താരം നടക്കുന്നത്.

ബുധനാഴ്ച പന്ത്രണ്ടരയോടെ ആരംഭിച്ച വിസ്താരം വൈകിട്ട് അഞ്ചോടെ പൂർത്തിയായി. ഉത്രയുടെ മരണം സംബന്ധിച്ച് അഞ്ചൽ പോലീസ് സ്റ്റേഷനിൽ ആദ്യമായി മൊഴികൊടുത്തത് താനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്നും സഹോദരൻ മൊഴികൊടുത്തു. വിവാഹത്തിനുശേഷം 8000 രൂപ പ്രതിമാസം നൽകിയിരുന്നുവെങ്കിലും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് ഉത്ര ഭർതൃവീട്ടിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും സഹോദരൻ മൊഴി നൽകി.ഒന്നാംപ്രതി ഉത്രയുടെ ഭർത്താവ് സൂരജ് എസ് കുമാർ, രണ്ടാംപ്രതി അച്ഛൻ സുരേന്ദ്ര പണിക്കർ, മൂന്നാം പ്രതി അമ്മ രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവർ കോടതിയിൽ ഹാജരായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സൂരജിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നുമാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. സ്ത്രീധന പീഡനം, വിശ്വാസവഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങി കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. ഇതിനോടൊപ്പം പുതുതായി സ്ത്രീധന നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകൾ കൂടി ചേർത്താണ് ഇന്നലെ വിചാരണ ആരംഭിച്ചത്. വാദി ഭാഗത്തിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ടി. സിബ്ദാസും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ ടി. അനീസും ഹാജരായി. മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രനാണ് വാദം കേട്ടത്

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....