ആന്ധ്രപ്രദേശിൽ ടിഡിപി റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു. നെല്ലൂർ ജില്ലയിൽ ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും തെലുങ്ക്ദേശം പാർട്ടി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ് അപകടം നടന്നത്. ഓടയിൽ വീണാണ് എട്ടു പേരും മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
ഇന്ന് വൈകിട്ട് നായിഡുവിന്റെ വാഹനവ്യൂഹം റോഡിലൂടെ കടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തെത്തുടർന്ന് റാലി റദ്ദ് ചെയ്ത നായിഡു മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും നിർദ്ദേശിച്ചു