തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു അധികാരിയേക്കാൾ താൻ മുന്നിലായിരുന്നുവെന്നും ചുരുക്കം ചില റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് അട്ടിമറി നടന്നതെന്നും മമത അവകാശപ്പെടുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഗുണ്ടകൾ അതിക്രിമിച്ച് കടന്ന് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചതായും മമത ആരോപിക്കുന്നുണ്ട്. അവശേഷിച്ച റൗണ്ടുകൾ തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ഭവാനിപൂരിലായിരുന്നു. ആ സമയത്താണ് ഏതാനും ഗുണ്ടകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് അവർ തന്നെ മർദ്ദിക്കുകയും സി.ആർ.പി.എഫിന്റെ സഹായത്തോടെ ഏജന്റുമാരെ പുറത്തെറിയുകയും ചെയ്തതായും മമത പറയുന്നു. സിആർപിഎഫും പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കാൻ ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

ഈ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വിജയമല്ല, മറിച്ച് അധാർമികമായ വൃത്തികെട്ട കളി മാത്രമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മമത ബാനർജി വ്യക്തമാക്കി. തന്റെ വാദങ്ങൾ തെളിയിക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ എന്ന നിലയിൽ കല്യാൺ ബാനർജിയെ വസ്തുതകൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തിയ ദിവസം ഭവാനിപൂരിൽ മമത പരാജയപ്പെട്ടത് അപമാനം തന്നെയാണ്. ഭവാനിപൂരിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മമത ബാനർജിയെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഭബാനിപൂരിൽ മത്സരിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഉപദേശിച്ച സുവേന്ദു അധികാരി, മമതയെ അവരുടെ സുരക്ഷിതമായ കോട്ടയിൽ പിന്തുടർന്ന് തന്റെ മുൻ നേതാവിനെ തോൽപ്പിക്കുകയായിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...