ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു ഫലം മാത്രമല്ല, ദശകങ്ങളായി തകർക്കാൻ കഴിയാത്തതെന്ന് കരുതിയ ഒരു രാഷ്ട്രീയ ക്രമത്തെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി പ്രമുഖ ദ്രാവിഡ പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും ജനം തിരസ്കരിച്ചു.

തമിഴ്‌നാട് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം എത്തിയില്ലെങ്കിലും ശ്രദ്ധ വളരെ വേഗം ആഘോഷങ്ങളിൽ നിന്ന് സർക്കാർ രൂപീകരണത്തിലേക്ക് മാറി. ചൊവ്വാഴ്ച രാവിലെ വിജയ് തന്റെ പാർട്ടി ഓഫീസിലെത്തുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം വിളിക്കുകയും ചെയ്തപ്പോഴേക്കും സഖ്യത്തിന്റെ ഏകദേശ രൂപം തെളിഞ്ഞു കഴിഞ്ഞിരുന്നു. ടിവികെ നേതൃത്വവുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്ന് മറ്റു പാർട്ടികളിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് (5 സീറ്റ്), വിസികെ (2), സിപിഐ (2), സി‌പിഐ(എം) (2) എന്നിവർ ചേരുന്ന 11 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ വിജയ്‌ക്ക് പകുതിയിലേറെ സീറ്റുകൾ ഉറപ്പിക്കാം. ഇടതുപക്ഷ പാർട്ടികളും വിസികെയും ഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതിനും കാലതാമസം വരൻ സാധ്യത ഇല്ല. നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് കോൺഗ്രസിന് രണ്ട് കാബിനറ്റ് വകുപ്പുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് ചെറിയ സഖ്യകക്ഷികൾക്ക് ഓരോന്ന് വീതവും ലഭിക്കും.

ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കുന്നതിനും ഭരണരംഗത്തെ തങ്ങളുടെ പരിചയക്കുറവ് പരിഹരിക്കുന്നതിനുമായി നാല് മുതൽ ആറ് വരെ മന്ത്രിസ്ഥാനങ്ങൾ സഖ്യകക്ഷികൾക്കായി ടി.വി.കെ നീക്കിവെച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എ.ഐ.എ.ഡി.എം.കെ മുൻ നേതാവായ കെ. സെങ്കോട്ടയ്യൻ ഒഴികെ, വിജയ്‌യുടെ പാർട്ടിയായ ടി.വി.കെയിൽ നിന്ന് വിജയിച്ച ഭൂരിഭാഗം പേരും കന്നിക്കാരോ ആദ്യമായി നിയമസഭയിൽ എത്തുന്നവരോ ആണ്. അടിയന്തര നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ടിവികെ എംഎൽഎമാർ ചൊവ്വാഴ്ച വിജയ്‌യെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം, ഭൂരിപക്ഷം തെളിയിക്കുന്ന മുറയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അദ്ദേഹത്തെ ക്ഷണിക്കും. ഈ വാരാന്ത്യത്തോടെ ഭരണമേറ്റെടുക്കുമെങ്കിലും, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ് ഒരാഴ്ച വരെ സമയം ആവശ്യപ്പെട്ടേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...

തമിഴകം പിടിച്ച് വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്....