ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ കപ്പലിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. “നിങ്ങളുടെ എഞ്ചിൻ റൂമിൽ നിന്ന് മാറിനിൽക്കുക,” ഒരു നാവികൻ പറയുന്നത് കേൾക്കാം. “നിങ്ങളെ തടയുന്നതിനായി വെടിയുതിർക്കാൻ ഞങ്ങൾ തയ്യാറാണ്.”

ഇറാൻ പതാകയേന്തിയ തൗസ്ക എന്ന കണ്ടെയ്‌നർ കപ്പലാണ് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചെങ്കിലും യുഎസ് സേന അത് തടഞ്ഞതായി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. “തൗസ്ക എന്ന് പേരുള്ള ഇറാൻ പതാകയേന്തിയ ചരക്കുകപ്പൽ യുഎസ് നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചു, പക്ഷേ അവരുടെ ശ്രമം വിജയിച്ചില്ല,” അദ്ദേഹം പറഞ്ഞു.

ഗൾഫ് ഓഫ് ഒമാനിൽ വെച്ച് യുഎസ് നേവിയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് നിർത്തിയില്ലെന്ന് ട്രംപ് പറഞ്ഞു. “എഞ്ചിൻ റൂമിൽ സുഷിരമുണ്ടാക്കി ഞങ്ങൾ അവരെ അവിടെത്തന്നെ തടഞ്ഞു. കപ്പൽ ഇപ്പോൾ യുഎസ് മറൈൻസിന്റെ കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.

അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കാരണത്താൽ തൗസ്ക കപ്പലിന് അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകളുടെ പട്ടികയിൽ ഈ കപ്പലും ഉൾപ്പെടുന്നു. ദി ഗാർഡിയൻ പുറത്തുവിട്ട കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം, 900 അടിയിലധികം നീളമുള്ള കപ്പൽ പാക്കിസ്ഥാനുമായുള്ള ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള സമുദ്രഭാഗത്ത് വെച്ചാണ് തടഞ്ഞത്. മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്നാണ് ഇത് നേരത്തെ പുറപ്പെട്ടത്.

അതേസമയം ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുഎസ് സൈനിക നടപടി ഉണ്ടായതായും ഇതിന് ഉടൻ തിരിച്ചടി നൽകുമെന്നും ഇറാന്റെ സൈനിക ആസ്ഥാനമായ ഹസ്രത്ത് ഖാത്തം അൽ-അൻബിയ മുന്നറിയിപ്പ് നൽകി.

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനം; മരണസംഖ്യ 14, തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച 14 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴുപേരുടെ പൂർണ ശരീരം കണ്ടെത്തി. നിലവിൽ...

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...