അമേരിക്ക ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മൂലം അടച്ചിട്ടിരുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം ഇന്ന് മുതൽ വീണ്ടും തുടരും. ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങൾക്കും നിങ്ങളെ മിസ് ചെയ്തു’ എന്ന പ്രമേയത്തോടെ സമൂഹമാധ്യമങ്ങളിലൂടെയാണ് അധികൃതർ ഗ്ലോബൽ വില്ലേജ് തുറക്കുന്ന വിവരം പങ്കുവച്ചത്. ഏപ്രിൽ 20-ന് വൈകീട്ട് 5 മണിമുതൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിവസവും വൈകീട്ട് അഞ്ച് മണിമുതൽ അർദ്ധരാത്രി വരെയാണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
2026 മാർച്ച് 2 മുതൽ ഗ്ലോബൽ വില്ലജ് താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ആഴ്ചകൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മുതൽ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വീകരിച്ചു തുടങ്ങുന്നത്. മുപ്പതാം സീസണിൽ 90ലേറെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. 3,500ലധികം റീട്ടെയ്ൽ ഔട്ട്‌ലറ്റുകളും 250ലേറെ റസ്റ്ററന്റുകളും സന്ദർശകരെ കാത്തിരിക്കുന്നു. സാംസ്‌കാരിക പരിപാടികളും വിനോദപരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

