അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്.

സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് അറക്കൽ ഗോൾഡ് & ഡയമണ്ട്സ് അധികൃതർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം എന്ന തിരിച്ചറിവിൽ നിന്നാണ് ഏത് സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രവർത്തിക്കുന്ന ദുബൈ കെയേഴ്സുമായി കൈകോർക്കുന്നതെന്ന് അറക്കൽ ചെയർമാൻ തൻവീർ സി പി പറഞ്ഞു. ഈരംഗത്ത് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് അറക്കൽ ഗോൽഡ് & ഡയമണ്ട്സും, ദുബൈ കെയേഴ്സുമെന്നും അദ്ദേഹം പറഞ്ഞു.

60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ദുബൈ കെയേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും, വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബൈ കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു. സമൂഹത്തെ നിർമാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രത്യാശപ്രകടിപ്പിച്ചു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...