മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബാർകോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടുമാസമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ചീഫ് സെക്രട്ടറി കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത പ്രതിമാസ യോഗത്തില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മെയ് 21 ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. യോഗത്തിൽ ബാർ ഉടമകളും പങ്കെടുത്തതായും മീറ്റിങ്ങിന്റെ ലിങ്ക് തന്റെ പക്കലുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ട്. സൂം മീറ്റിങ്ങാണ് വിളിച്ചത്. മെയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്. യോഗത്തില്‍ ഡ്രൈ ഡേയും ബാറിന്റെ സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ബാറുടമകളുടെ സംഘടന യോഗം ചേര്‍ന്നതും പണപ്പിരിവ് നടന്നതെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മെയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാര്‍ ഉടമകള്‍ പണം കളക്ട് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയത്. പണം കൊടുത്തില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റം വരില്ലെന്ന് വളരെ കൃത്യമായിട്ടാണ് ബാര്‍ ഉടമ പറഞ്ഞിരിക്കുന്നത്. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍ എക്‌സൈസ് വകുപ്പിന്റെ അബ്കാരി നയത്തില്‍ മാറ്റം വരുത്താന്‍ ടൂറിസം വകുപ്പിന് എന്താണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്താന്‍ എന്താ കാര്യം. ടൂറിസം വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. അബ്കാരി പോളിസി തയ്യാറാക്കേണ്ടത്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതും പൈലറ്റ് ചെയ്യേണ്ടതും എക്‌സൈസ് വകുപ്പാണ്. ടൂറിസം വകുപ്പ് വിഷയത്തില്‍ ഇടപെടല്‍ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. സര്‍ക്കാരിനോട് ആറു ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ചോദിച്ചു. ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മദ്യനയത്തിൽ എന്തിനാണ് ടൂറിസം വകുപ്പ് ഇടപെടുന്നത്? മദ്യനയത്തിൽ മാറ്റം വരുത്തേണ്ടത് എക്സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം? ടൂറിസം വകുപ്പ് എന്തിനാണ് ബാറുടമകളുടെ യോഗം വിളിക്കുന്നത് ? ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈകടത്തി എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോയെന്ന് വ്യക്തമാക്കണം. വിഷയത്തിൽ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും. രണ്ടുമന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം’’ – സതീശൻ പറഞ്ഞു.

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി...

നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി, അശ്രദ്ധയിൽ പോലും വിട്ടുവീഴ്ച പാടില്ല

NEET-UG 2024 പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ പ്രതികരണം തേടി നോട്ടീസ് നൽകി. 0.001% അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും...

ഡൽഹിയിൽ ഉഷ്ണ തരംഗം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും തലസ്ഥാന മേഖലയിലെ മിക്ക സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ച ഡൽഹിയിലെ...

ഉത്തരകൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ, സന്ദർശനം 4 വർഷത്തിന് ശേഷം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ദിവസങ്ങളിൽ സന്ദർശിക്കും. കഴിഞ്ഞ സെപ്തംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു....

ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന: തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് അഖിലേഷ് യാദവ്

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന വന്നതോടെ രാഷ്ട്രീയ നേതാക്കൾ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നു. ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി...

ഇവിഎമ്മിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും...

വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക, ഫേസ്ബുക്ക് ലോക്ക് ചെയ്തു, കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്

വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്‌തു. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ്...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി

ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നേരത്തെ നീക്കിയതിന് പിന്നാലെ പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്നാക്കി. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ്...