തായ്‌ലൻഡിൽ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ 22 കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു, കൊലയാളി മുൻ പൊലീസുകാരൻ

ബാങ്കോക്ക്: ഇന്ന് ഉച്ചയോടെയാണ് തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ 22 കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ജോലിയിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടതിലെ പകയെ തുടർന്നാണ് പ്രതി ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊല നടത്തിയതെന്നുമാണ് പൊലീസ് വക്താവ് വെളിപ്പെടുത്തിയത്. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പടെ നാല് പേരെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീടാണ് അക്രമി ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. അങ്ങേയറ്റം നിഷ്ഠൂരമായ കൂട്ടക്കൊലയാണ് പിന്നീട് നടന്നത്. 30 കുട്ടികളുണ്ടായിരുന്ന ഡേ കെയറിലെ കുട്ടികളെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ എട്ട് കുട്ടികൾ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പൊലീസ് അറിയിച്ചു. അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.

2020-ൽ, ഒരു സൈനികൻ കുറഞ്ഞത് 29 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തായ്‌ലൻഡിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...