ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു, കിം കർദാഷിയാന് 12.6 ലക്ഷം ഡോളർ (10 കോടിയിലേറെ രൂപ) പിഴ

നടിയും റിയാലിറ്റി ഷോ താരവും സംരംഭകയുമായ കിം കർദാഷിയാന് ക്രിപ്റ്റോ കറൻസിയുടെ പ്രചാരണത്തിനായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് 12.6 ലക്ഷം ഡോളർ (10 കോടിയിലേറെ രൂപ) പിഴയിട്ടു. ഇൻസ്റ്റഗ്രാം പോസ്റ്റിന് ഇവർ രണ്ടര ലക്ഷം ഡോളർ പ്രതിഫലം പറ്റിയെന്ന് വെളിപ്പെടുത്താതിരുന്നതിനാണ് അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ (എസ്.ഇ.സി) വൻതുക പിഴ ചുമത്തിയത്. ക്രിപ്റ്റോ കറൻസി കമ്പനിയായ എഥീറിയം മാക്സിന്റെ എമാക്സ് ടോക്കൺ പ്രമോട്ട് ചെയ്തായിരുന്നു പോസ്റ്റ്. ഇതിന്റെ വെബ്സൈറ്റിലേക്ക് ലിങ്കും നൽകിയിരുന്നു. നിക്ഷേപകരെ ആകർഷിക്കാനുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരുന്നെന്നും എസ്.ഇ.സി കണ്ടെത്തി. ക്രിപ്റ്റോ ഇനത്തിലെ നിക്ഷേപ ഉൽപന്നങ്ങൾ പ്രചരിപ്പിച്ചാൽ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിയിരിക്കണമെന്നാണ് യു.എസിലെ നിയമം.

കർദാഷിയാന് ഇൻസ്റ്റഗ്രാമിൽ 330 ദശലക്ഷം ഫോളോവേഴ്സുണ്ട്. വസ്ത്ര–ഫാഷൻ–കോസ്മെറ്റിക് രംഗത്തൊക്കെ വൻ സംരംഭകരിൽ ഒരാളാണ് കിം കർദാഷിയാൻ. മൂന്ന് വർഷത്തേക്ക് ക്രിപ്റ്റോ കറൻസി പ്രചാരണത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

2020ൽ നടൻ സ്റ്റീവൻ സെഗാൽ സമാന കേസിൽ മൂന്ന് ലക്ഷം ഡോളർ പിഴയടക്കേണ്ടി വന്നിരുന്നു. ഡിജിറ്റൽ കറൻസിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് പ്രശസ്ത ബോക്‌സർ ഫ്ലോയ്ഡ് മെയ്‌വെതർ ജൂനിയറിനും സംഗീതജ്ഞൻ ഡി.ജെ ഖാലിദിനുമെതിരെ 2018ൽ പിഴയിട്ടിരുന്നു

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...