ഇറാനിൽ ഇരട്ട സ്ഫോടനത്തിൽ മരണം ഉയരുന്നു, 284 പേർക്ക് പരിക്ക്

ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ മരണനിരക്ക് ഉയരുകയാണ്. മരണസംഖ്യ ഔദ്യോഗികമായി വ്യക്തമല്ലെങ്കിലും നൂറോളം പേർ കൊല്ലപ്പെട്ടു എന്നാണ് റിപോർട്ടുകൾ. നൂറിലധികം പേര് കൊല്ലപ്പെട്ടു എന്നും റിപോർട്ടുകൾ ഉണ്ട്. 284 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുടെ വാർഷിക ദിനം ആചരിക്കുന്നതിനിടയിലാണ് സ്ഫോടനം.

ഇന്നലെ ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ-സമാൻ മസ്ജിദിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ഒരു ഭീകരാക്രമണമാണെന്ന് കെർമാൻ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് സ്യൂട്ട്‌കേസുകൾ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് ചില ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2:50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകൾക്ക് ശേഷവുമാണ് നടന്നത്. 10 മിനിറ്റ് വ്യത്യാസത്തിലാണ് ബോംബുകൾ പൊട്ടിത്തെറിച്ചത്. ആദ്യത്തെ സ്‌ഫോടനം ജനറൽ സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 മീറ്റർ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റർ അകലെയുമാണ്. ഇറാനിൽ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തിൽ അനേകംപേർ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടരിലേറെയും എന്നാണ് റിപ്പോർട്ട്.

ഇറാൻ സേന തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ഇറാഖിൽ വച്ച് അമേരിക്കയുടെ ഡ്രോൺ അക്രമണത്തിലൂടെയാണ് ജനറൽ സൊലൈമാനി കൊല്ലപ്പെടുന്നത്. ഡ്രോൺ ആക്രമണത്തിൽ അദ്ദേഹത്തെ കൊന്നത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. നിരവധി മൃതദേഹങ്ങൾ റോഡുകളിൽ കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ തീവ്രത ആളുകൾക്ക് മനസിലായത്. ആ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ജനങ്ങൾ ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനരികിലെത്തിയത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...