അഴിമതി നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് അരവിന്ദ് കെജ്രിവാൾ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസ് ഒഴിവാക്കിയ വിഷയത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാൾ. ഒരു അഴിമതിയും നടന്നിട്ടില്ല എന്നതാണ് സത്യം. തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ആഗ്രഹിക്കുന്നു. തന്റെ ഏറ്റവും വലിയ സമ്പത്ത് സത്യസന്ധതയാണ്, അവർ അത് തകർക്കാൻ ആഗ്രഹിക്കുന്നു എന്നും കെജ്രിവാൾ പറഞ്ഞു. താൻ ഒരു അഴിമതിയിലും ഉൾപ്പെട്ടിട്ടില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ ആരോപിച്ചു. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് എഎപി നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

കെജ്രിവാളിന്റെ വസതിയില്‍ ഇന്ന് റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് അതിഷി ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ചതിന് കെജ്രിവാൾ അയച്ച മറുപടി പരിശോധിച്ചുവരികയാണെന്നും ആരോപണവിധേയമായ ഡൽഹി എക്സൈസ് നയ കേസിൽ അന്വേഷണത്തിന് ഹാജരാകാൻ അദ്ദേഹത്തിന് നാലാമത്തെ സമൻസ് അയച്ചേക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച പറഞ്ഞിരുന്നു.

അതേസമയം ബുധനാഴ്ച ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണത്തെ സമൻസുകളെ പോലെ മൂന്നാമത്തെ സമൻസും കെജ്‌രിവാൾ ഒഴിവാക്കിയിരുന്നു. സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച കെജ്‌രിവാൾ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അഞ്ച് പേജുള്ള മറുപടി അയച്ചു. അന്വേഷണ ഏജൻസിയുടേത് വെളിപ്പെടുത്താത്തതും പ്രതികരിക്കാത്തതുമായ സമീപനമാണ്. നിയമം, തുല്യത നീതി എന്നിവ പരിശോധിക്കാൻ ഇഡി യ്ക്ക് കഴിയണം. ഈ ശാഠ്യം ജഡ്ജി, ജൂറി, ആരാച്ചാർ എന്നിവരുടെ പങ്ക് ഏജൻസി ഏറ്റെടുക്കുന്നതിന് തുല്യമാണെന്നും കെജ്‌രിവാൾ മറുപടിയിൽ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു, ആളപായമില്ല

ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ...

സമയപരിധി കഴിയുന്നു; ഇറാൻ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഡോണൾഡ്‌ ട്രംപ്

യുഎസ് മുൻപോട്ട് വെച്ച നിബന്ധനകളിൽ ഇറാൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. സമയം അതിവേഗം കടന്ന് പോവുകയാണെന്ന് ഇറാന്...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല

കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളും സുരക്ഷാ ആശങ്കകളും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന...