എയർ ഇന്ത്യ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നു: വ്യോമയാന മന്ത്രി രാം മോഹൻ നായിഡു

അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ അന്വേഷണം തുടരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ദുരന്തത്തെക്കുറിച്ച് ഒന്നിലധികം ഏജൻസികളും ഉന്നതതല പാനലുകളും വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. ബ്ലാക്ക് ബോക്സ് ഡാറ്റ പരിശോധിക്കുകയാണെന്നും സംഭവത്തെ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വിമാന ദുരന്തത്തെ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എഎഐബി വഴി നടക്കുന്ന സാങ്കേതിക അന്വേഷണ സംഘത്തിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് ഇന്നലെ വൈകുന്നേരം 5 മണിയോടെ അപകട സ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതാണ്. എഎഐബി അന്വേഷണങ്ങളുടെ ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’ മന്ത്രി പറഞ്ഞു.

അഹമ്മദാബാദിലെ സർദാര്‍ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകാനായി പറന്നുയർന്ന AI 171 വിമാനമാണ് തകർന്നു വീണത്. 254 പേരുണ്ടായിരുന്ന വിമാനത്തിൽ ഒരാളൊഴികെ മറ്റെല്ലാവരും മരണത്തിന് കീഴടങ്ങി. അപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.

242 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരായിരുന്നു. 53 പേർ ബ്രിട്ടീഷ് പൗരന്മാരും. 1 കനേഡിയൻ പൗരനും 7 പേർ പോർച്ചുഗീസ് പൗരന്മാരുമായിരുന്നു. ഈ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവും ആണുണ്ടായിരുന്നത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സിന്റെ കണ്ടെത്തല്‍.

ദുബായിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും

2026 ഏപ്രിൽ 20 മുതൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ്...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി, അനുകൂലിച്ച് 251 പേർ,185 പേർ എതിർത്തു

വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി...

ദുബായിലെ സെവൻ-സ്റ്റാർ ഹോട്ടൽ ബുർജ് അൽ അറബ് താൽകാലികമായി അടച്ചിടുന്നു

ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 1999 ഡിസംബറിൽ...

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ്...

പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയേക്കാൾ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ദുരന്തനിവാരണ മുന്നറിയിപ്പ്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ്...

മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന...

കനത്ത ചൂട്, കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം

കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...