പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല- അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

മണിപ്പൂർ വിഷയത്തിൽ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ആരംഭിച്ചു. രാഹുല്‍ ഗാന്ധി ചർച്ചകൾക്ക് തുടക്കമിടും എന്നാണ് കരുതിയതെങ്കിലും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചത്. പാര്‍ലമെന്റില്‍ സംസാരിക്കാതിരിക്കാന്‍ പ്രധാനമന്ത്രി മൗനവ്രതമെടുത്തെന്നും അതിനാല്‍, അദ്ദേഹത്തിന്റെ മൗനം ഭേദിക്കാന്‍ ഞങ്ങള്‍ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നെന്നും ഗൊഗോയ് പറഞ്ഞു. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. മണിപ്പൂരിന് വേണ്ടിയാണ് പ്രതിപക്ഷസഖ്യം ഇന്ത്യ ഈ പ്രമേയം കൊണ്ടുവരുന്നത്. മണിപ്പൂരിന് നീതി വേണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് മൂന്ന് ചോദ്യങ്ങളുണ്ട്. 1) എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്? 2) മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ ഏകദേശം 80 ദിവസമെടുത്തത് എന്തുകൊണ്ടാണ് ? സംസാരിച്ചതാകട്ടെ വെറും 30 സെക്കന്‍ഡ് മാത്രം 3) എന്തുകൊണ്ടാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത്?’ കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. മണിപ്പൂരില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് എംപി, തന്റെ സംഘത്തോടൊപ്പം പ്രധാനമന്ത്രി അക്രമ ബാധിത സംസ്ഥാനം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ത്രിപുര മുഖ്യമന്ത്രിമാരെ മാറ്റിയപ്പോള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂരിലെ മുഖ്യമന്ത്രിയെ മാറ്റാത്തതെന്നും ഗൊഗോയ് ചോദിച്ചു. മണിപ്പൂരിലെപ്പോലെ രണ്ട് സമുദായങ്ങള്‍ തമ്മിലുളള വേര്‍തിരിവ് ഇതുവരെ കണ്ടിട്ടില്ലെന്നും നിങ്ങളുടെ രാഷ്ട്രീയം രണ്ട് സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൗരവ് ഗൊഗോയ് ലോക്സഭയില്‍ അവതരിപ്പിച്ച ഈ പ്രമേയം പിന്നീട് അംഗീകരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭാ കാര്യ ഉപദേശക സമിതി മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് പ്രമേയത്തിന് പ്രധാനമന്ത്രി മോദി മറുപടി നല്‍കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...