തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മണിപ്പൂർ വിഷയത്തിലെ ചർച്ചയ്ക്കിടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൺസൂൺ സമ്മേളനത്തിന്റെ മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയറിനെ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ജഗ്ദീപ് ധൻഖർ വ്യക്തമാക്കി. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയാണ് സസ്‌പെന്‍ഷന്‍.

തുടർന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ടിഎംസി നേതാവിനെ മൺസൂൺ സമ്മേളനത്തിന്റെ തുടർനടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ ഗോയൽ എഴുന്നേറ്റ ഉടൻ തന്നെ ടിഎംസി എംപിമാർ മുദ്രാവാക്യം വിളിച്ച്‌ നടുത്തളത്തിലിറങ്ങി. ശേഷം മൺസൂൺ സെഷന്റെ അവശേഷിക്കുന്ന സമയത്തേക്ക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തതായി ധൻഖർ അറിയിച്ചു. ചട്ടം അനുസരിച്ച്, ചെയർ വിലക്കുന്ന എംപി അന്നത്തെ സഭാ നടപടികളിൽ നിന്ന് മാറിനിൽക്കണം. ബഹളത്തെ തുടർന്ന് സഭ ഉച്ചവരെ നിർത്തിവച്ചു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 11ന് അവസാനിക്കും.

തിങ്കളാഴ്ച വൈകുന്നേരം ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയും ചെയറും ഒബ്രിയാനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കിടെ ഡെറക് ഒബ്രിയൻ ജനപ്രീതി നേടുന്നതിനായി സഭയിൽ നാടകം കളിക്കുകയാണെന്ന് ധൻഖർ ആരോപിച്ചിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...