കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്. വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണ ജോർജ്, മൃഗസംരക്ഷണ, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയായ ആർ.ബിന്ദു, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി, ദേവസ്വം മന്ത്രിയായ വി.എൻ. വാസവൻ, ഗതാഗതവകുപ്പുമന്ത്രി ഗണേഷ് കുമാർ, ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, തുറമുഖ-പുരാവസ്തു വകുപ്പ് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, വ്യാവസായിക-നിയമ വകുപ്പുമന്ത്രി പി.രാജീവ്, പട്ടികജാതി-പട്ടികവർഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു, തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് , വനംവന്യജീവം സംരക്ഷണ വകുപ്പ് മന്ത്രിയായ എം.കെ. ശശീന്ദ്രൻ തുടങ്ങി മന്ത്രിമാരും കെ കെ ശൈലജ ഉൾപ്പെടെയുള്ള നേതാക്കളും ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ജയം. കോഴിക്കോട്, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഒരു മണ്ഡലമൊഴികെ ബാക്കി എല്ലായിടത്തും യുഡിഎഫിനാണ് ജയം.
