കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ് എത്തിയത്. നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി രണ്ടാം സ്ഥാനത്തും, കെ.എസ്.ശബരീനാഥൻ മൂന്നാം സ്ഥാനത്തും എത്തി. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി.മുരളീധരന് ജയം. സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്.
