കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി പാർലമെന്റ് അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ‘കൃഷ്ണാ…ഗുരുവായൂരപ്പാ…ഭഗവാനെ’ എന്ന് പ്രാർത്ഥിച്ചാണ് സത്യപ്രതിജ്ഞ ചൊല്ലാൻ തുടങ്ങിയത് . തുടർന്ന് അദ്ദേഹം മലയാളത്തിൽ ദൈവനാമത്തിൽ ലോക്സഭ അംഗമായുള്ള സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം.
ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.