സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം, നടൻ- മമ്മൂട്ടി, നടി- വിൻസി അലോഷ്യസ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.

പുരസ്‌കാരങ്ങൾ:

മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടൻ – മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
നടി- വിൻസി അലോഷ്യസ് (രേഖ)
നടന്‍ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)
സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
നവാഗത സംവിധായകന്‍- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്
ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകന്‍- കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകന്‍ (ബി.ജി.എം)- ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
സംഗീതസംവിധായകന്‍- എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെൺ- തന്മയ (വഴക്ക്)
ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമൽ കെ.എം (പട)
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മപർവം)
ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിൻ നായർ (എന്നാ താൻ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)
ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആൺ- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് പെൺ -പോളി വൽസൻ – സൗദി വെള്ളക്ക
വിഷ്വൽ എഫക്ട്സ് -അനീഷ്, സുമേഷ് ​ഗോപാൽ (വഴക്ക്)
ചലച്ചിത്ര​ഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി.എസ്. വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...