എട്ട് യുദ്ധങ്ങൾ തടഞ്ഞു, എട്ട് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

തന്റെ രണ്ടാം ഭരണകാലത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നൊബേൽ സമ്മാന സമിതിക്കെതിരെയും നോർവേക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്നും അതിനാൽ ഓരോ യുദ്ധത്തിനും ഓരോ നൊബേൽ സമ്മാനം വീതം തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടും നോർവേ തന്നെ മനപ്പൂർവ്വം അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് നോർവേ ആണെന്നും അതിനാൽ അതിന്റെ പൂർണ്ണ നിയന്ത്രണം നോർവേ സർക്കാരിനാണെന്നും അദ്ദേഹം വാദിച്ചു. “നോർവേയോടുള്ള വലിയ ബഹുമാനം എനിക്ക് നഷ്ടപ്പെട്ടു. നൊബേൽ സമ്മാനം നിയന്ത്രിക്കുന്നത് അവരാണ്. മറ്റാര് എന്ത് പറഞ്ഞാലും അത് വിശ്വസിക്കരുത്. നോർവേയാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്,” ട്രംപ് കൂട്ടിച്ചേർത്തു.

വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറിയതിനെ അദ്ദേഹം പ്രശംസിച്ചു. താനല്ല, ട്രംപാണ് ഈ പുരസ്കാരത്തിന് അർഹനെന്ന് മച്ചാഡോ പറഞ്ഞത് വലിയ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നൊബേൽ ലഭിക്കാത്തതിലുള്ള അമർഷം നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് അയച്ച സന്ദേശത്തിലും ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാൻ തനിക്ക് ഇനി ബാധ്യതയില്ലെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മാത്രമേ മുൻഗണന നൽകൂ എന്നും അദ്ദേഹം സന്ദേശത്തിൽ ഭീഷണി മുഴക്കിയിരുന്നു.

എന്നാൽ ട്രംപിന്റെ ആരോപണങ്ങൾ നോർവേ സർക്കാർ തള്ളി. നൊബേൽ സമ്മാന സമിതി തികച്ചും സ്വതന്ത്രമായ ഒന്നാണെന്നും അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും പ്രധാനമന്ത്രി സ്റ്റോർ ആവർത്തിച്ചു.”നൊബേൽ സമ്മാനം നൽകുന്നത് സ്വതന്ത്രമായ ഒരു സമിതിയാണ്, അല്ലാതെ നോർവേ സർക്കാരല്ല എന്ന് ഞാൻ പ്രസിഡന്റ് ട്രംപിന് പലതവണ വ്യക്തമായി വിശദീകരിച്ചു നൽകിയിട്ടുണ്ട്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, തന്റെ നയതന്ത്ര വിജയങ്ങൾ ലോകം അംഗീകരിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. ദശലക്ഷക്കണക്കിന് ആളുകളെ താൻ രക്ഷിച്ചുവെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...