സിനിമയിലെ സസ്പെൻസ് കഥാപാത്രങ്ങളെ വെളിപ്പെടുത്താതെ ‘ചത്താ പച്ച’ ടീം ദുബായിൽ

ദുബായ്: ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി റിംഗ് പശ്ചാത്തലമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച; ദ റിംഗ് ഓഫ് റൗഡീസ്’ എന്ന മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘ചത്താ പച്ച’ ടീം ദുബായിൽ എത്തി. മെഗാസ്റ്റാർ മമ്മൂട്ടി ഗുസ്തി റിംഗിലേക്ക് നടന്നു കയറുന്നതായി സൂചന നൽകിക്കൊണ്ട് ട്രെയിലർ പുറത്തുവന്നെങ്കിലും സിനിമയിലെ സസ്പെൻസ് കഥാപാത്രങ്ങളെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ജനുവരി 22 വരെ കാത്തിരിക്കണമെന്നും സംവിധായകൻ അദ്വൈത് നായർ പറഞ്ഞു. ടിക്കറ്റ് വില്പന ഉദ്‌ഘാടനം ചെയ്തുകൊണ്ട് മോഹൻലാൽ സിനിമയിൽ എത്തുന്ന തന്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞത് ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്, എന്നാൽ ആരെക്കുറിച്ചാണ് തന്റെ ബന്ധു കൂടിയായ മോഹൻലാൽ പറഞ്ഞതെന്ന് അറിയില്ലെന്നും, അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്വൈത് കൂട്ടിച്ചർത്തു. മോഹൻലാലിന്റെ പ്രോത്സാഹനം ഏറെ സഹായിച്ചതായും അദ്വൈത് പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു സിനിമ സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും അതിനാൽ തന്നെ വലിയ ആകാംക്ഷയിലാണ് ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നതിനും നടൻ അർജ്ജുൻ അശോകൻ പറഞ്ഞു. ഗുസ്തി പശ്ചാത്തലമായ ചിത്രമായതുകൊണ്ടുതന്നെ ചിത്രീകരണ സമയത്ത് ചെറിയ പരിക്കുകൾപറ്റിയിരുന്നെങ്കിലും പരിശീലനം കൊണ്ടും സഹതാരങ്ങളുടെ സൗഹൃദംകൊണ്ടും അതിനെയെല്ലാം മറികടന്നെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വയലെന്സിന്റെ അതിപ്രസരം സിനിമയിൽ ഇല്ലെന്നും നടൻ റോഷൻ മാത്യു പറഞ്ഞു. ആക്ഷനോടൊപ്പം നർമ്മവും കൂടെ സൗഹൃദവും ഇഴചേർന്ന സിനിമയാണിതെന്നും റോഷൻ മാത്യു പറഞ്ഞു. നടന്മാരായ വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് നിർമ്മാതാക്കളിൽ ഒരാളായ ഷിഹാൻ ഷൗക്കത്തും മാധ്യമങ്ങളോട് സംസാരിച്ചു.

എമിറാത്തി ഇൻഫ്ലുൻസർ ഖാലിദ് അൽ അമീരിയും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 2026 ജനുവരി 22 ന് ചിത്രം തീയേറ്ററുകളിലെത്തും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...