സംസ്ഥാനത്ത് 5ജി, രണ്ടിടത്ത് സേവനം ലഭ്യമാക്കി ജിയോ

സംസ്ഥാനത്ത് 5ജി സേവങ്ങൾക്ക്‌ റിലയൻസ് ജിയോ തുടക്കമിട്ടു. 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി ‘ കൊച്ചിയിലാണ് ആദ്യമായി ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉത്ഘാടനം നിർവഹിച്ചു.

ആദ്യഘട്ടത്തിൽ കൊച്ചിയിൽ ആരംഭിച്ച ജിയോ ഇപ്പോൾ ഗുരുവായൂർ ക്ഷേത്ര പരിസരത്തും ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ തന്നെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് കമ്പനിവക്താവ് അറിയിച്ചു. 6000കോടി രൂപ ചിലവഴിച്ചാണ് റിലയൻസ് പുതിയ സേവനം കേരളത്തിൽ തുടങ്ങിയത്. കൊച്ചിയിൽ ‘ജിയോ ട്രൂ ജി ‘ സേവനം ആരംഭിച്ചചടങ്ങിൽ സംസാരിക്കവേ കമ്പനി സീനിയർ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ സി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എയർടെലിന്റെ 5ജി സേവനത്തോടൊപ്പം ജിയോ കൂടി എത്തിയതോടെ പൊതുജങ്ങൾക്കും വ്യവസായങ്ങൾക്കും സാങ്കേതിക വളർച്ചയ്ക്കും ഇതൊരു മുതൽക്കൂട്ടായി മാറുക തന്നെ ചെയ്യും. ആദ്യഘട്ടത്തിൽ ജിയോ അധികനിരക്കുകളൊന്നും തന്നെ ഈടാക്കുന്നില്ല.4ജി യെ ആശ്രയിക്കാതെ സ്വതന്ത്ര സേവനമാണ് ജിയോ നൽകുന്നതെന്നും കമ്പനി അറിയിച്ചു.

തുടക്കത്തിൽ വെൽക്കം ഓഫർ ലഭിക്കുന്നവർക്ക് മാത്രമേ സേവനം ലഭിക്കുള്ളൂ. 5ജി ഫോണിൽ ലഭിക്കാൻ സിം കാർഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോൺ ഉണ്ടായിരുന്നാൽ മതി. 239 രൂപയോ അതിന് മുകളിലുള്ള പ്രി പെയ്ഡ് പ്ലാനോ അല്ലെങ്കിൽ പോസ്റ്റ്‌ പെയ്ഡ് പ്ലാനോ ഉണ്ടാകണം. ഇതാണ് ജിയോ വെൽക്കം ഓഫർ ലഭിക്കാനുള്ള യോഗ്യത. ഇത്‌ അറിയാൻ ഫോണിൽ സൗകര്യം ഉണ്ട്. മൈ ജിയോ ആപ്പോ വെബ്സൈറ്റോ open ചെയുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽക്കം ഓഫർ എന്ന ബാനർ കാണിക്കുന്നുവെങ്കിൽ ലഭ്യമാകും എന്നർത്ഥം. അതിൽ ‘i am interested’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോണിന്റെ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‌വർക്ക് മെനുവിൽ ‘പ്രിഫെർഡ് നെറ്റ്‌വർക്ക് 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിൽ 5ജി ചിഹ്നം കാണുകയും സേവനം ഉപയോഗിക്കാൻ തുടങ്ങുകയും  ചെയ്യാം.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...