ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു ‘അത് നിങ്ങളുടെ ധാരണക്കുറവ്’ മാത്രമാണ്, ഇത്തരം നിരീക്ഷണങ്ങൾ ഇന്ത്യയുടെ ജനാധിപത്യപരവും സാംസ്കാരികവുമായ സ്വഭാവത്തെ കുറിച്ചുള്ള ധാരണയുടെ അഭാവം കാരണമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്സ് സന്ദർശനത്തിനിടെയാണ് ഈ പ്രതികരണമുണ്ടായത്. സംയുക്ത വാർത്താസമ്മേളനം ഒഴിവാക്കിയതിനെ കുറിച്ച് ഒരു ഡച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന അവകാശലംഘനങ്ങളെ കുറിച്ചുമുള്ള ആശങ്കകൾ റോബ് ജെറ്റൻ പരാമർശിച്ചത്. ഈ പരാമർശത്തോടാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ഹേഗിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ്, ഇന്ത്യയെ വിമർശിക്കുന്നത് പലപ്പോഴും രാജ്യത്തിന്റെ സാമൂഹികവും ജനാധിപത്യപരവുമായ ഘടനയെ കുറിച്ചുള്ള അപര്യാപ്തമായ അറിവിൽ നിന്നാണെന്ന് പറഞ്ഞു. “ചോദ്യം ചോദിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ധാരണയുടെ അഭാവം മൂലമാണ് ഞങ്ങൾ ഇത്തരം ചോദ്യങ്ങൾ നേരിടുന്നത്,” ജോർജ് പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യ യോഗ്യതകളെ പ്രതിരോധിച്ചുകൊണ്ട്, 5,000 വർഷത്തിലേറെ പഴക്കമുള്ള ഒരു നാഗരികതയുള്ള, ഊർജ്ജസ്വലവും ബഹുസ്വരവുമായ ഒരു സമൂഹമായിട്ടാണ് ജോർജ് രാജ്യത്തെ വിശേഷിപ്പിച്ചത്. “ഇന്ത്യ 1.4 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യമാണ്, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം. 5000 വർഷത്തിലേറെ പഴക്കമുള്ള നാഗരികതയുടെ രാജ്യം. ഇത് വൈവിധ്യമാർന്ന ഒരു രാജ്യമാണ് – സംസ്കാരത്തിന്റെ കാര്യത്തിൽ വൈവിധ്യം, ഭാഷകളുടെ കാര്യത്തിൽ വൈവിധ്യം, ഭക്ഷണത്തിന്റെ കാര്യത്തിൽ വൈവിധ്യം, മതത്തിന്റെ കാര്യത്തിൽ വൈവിധ്യം,” അദ്ദേഹം പറഞ്ഞു.

ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നീ നാല് പ്രധാന മതങ്ങൾ ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്നും രാജ്യത്ത് ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ജോർജ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മറ്റു വിശ്വാസങ്ങളുടെ ദീർഘകാല സാന്നിധ്യത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂത സമൂഹങ്ങൾ 2,500 വർഷത്തിലേറെയായി പീഡനമില്ലാതെ രാജ്യത്ത് താമസിച്ചിരുന്നുവെന്നും ക്രിസ്തുമതവും ഇസ്ലാമും നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് തൊട്ടുപിന്നാലെ ക്രിസ്തുമതം ഇന്ത്യയിൽ എത്തി, ഇന്ത്യയിൽ അത് തുടർന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്താണ് ഇസ്ലാം ഇന്ത്യയിൽ എത്തിയത്, ഇന്ത്യയിൽ അത് അഭിവൃദ്ധി പ്രാപിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ജനാധിപത്യ ശക്തിയുടെ തെളിവായി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും സമാധാനപരമായ അധികാര കൈമാറ്റങ്ങളെയും ജോർജ്ജ് ഉദ്ധരിച്ചു. അടുത്തിടെ നമ്മൾ പൊതുതെരഞ്ഞെടുപ്പ് നടത്തി. അതിൽ ജനപങ്കാളിത്തം എത്രത്തോളമായിരുന്നു എന്ന് നിങ്ങൾ അറിയണം. വോട്ടർമാരിൽ 90 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി. ഇതാണ് ഇന്ത്യയുടെ ഭംഗി,” അദ്ദേഹം പറഞ്ഞു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...