ഫിഫ ലോകകപ്പ് ആദ്യ സെമി ഇന്ന്, അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും

ഫിഫ ലോകകപ്പ് 2022 സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സെമിയില്‍ കരുത്തരായ അര്‍ജന്റീന കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് മത്സരം ആരംഭിക്കുക.

വാശിയേറിയ മത്സരത്തിനൊടുവിൽ നെതര്‍ലന്‍ഡ്‌സിനെ തോൽപ്പിച്ചാണ് അര്‍ജന്റീന അവസാന നാലില്‍ എത്തിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ച മത്സരം പെനാള്‍ട്ടി ഷൂട്ടില്‍ എത്തിയെങ്കിലും 3-4ന് അര്‍ജന്റീന വിജയിക്കുകയായിരുന്നു. എന്നാൽ ക്രൊയേഷ്യയാവട്ടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഇറങ്ങുന്നത്. അധിക സമയത്തേയ്ക്ക് നീണ്ട മത്സരത്തില്‍ ആദ്യ ഗോള്‍ ബ്രസീല്‍ നേടിയെങ്കിലും തിരിച്ചടിച്ച ക്രൊയേഷ്യ മത്സരം പെനാള്‍ട്ടിയിലേയ്ക്ക് എത്തിച്ചു. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 2-4ന് വിജയിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലില്‍ എത്തിയത്.

തീ പാറുന്ന പോരാട്ടത്തിന് തന്നെയാകും ഖത്തര്‍ ഇന്ന് സാക്ഷിയാകുക. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ട ലൂക്കാ മോഡ്രിച്ചിനും 2014 ലോകകപ്പിന്റെ ഫൈനലില്‍ കാലിടറിയ മെസിയ്ക്കും ഇനി വിശ്വകിരീടം ഉയര്‍ത്താന്‍ മറ്റൊരു അവസരം കൂടിയുണ്ടാകില്ല എന്നത് തന്നെയാണ് കാരണം. 1978, 1986ലുമായി രണ്ടുതവണ അര്‍ജന്റീന കിരീടം നേടിയിട്ടുണ്ട്. മൂന്ന് തവണ റണ്ണേഴ്സ് അപ്പായി. 1998-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന- ക്രൊയേഷ്യ പോരാട്ടം നടന്നിരുന്നു. ഇതില്‍ ഏകപക്ഷിയമായ ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചു ഗ്രൂപ്പില്‍ ഒന്നാമതെത്തി. 2018ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ അതിനു പകരം വീട്ടി. അര്‍ജന്റീനയെ 3-0 നാണ് ക്രൊയേഷ്യ അന്ന് തോല്‍പ്പിച്ചത്പരസ്പരം അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...