“കൈൻഡ്നെസ്സ് ഈസ് എ ഹാബിറ്റ്” ക്യാമ്പൈയ്ന് തുടക്കം കുറിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ, നിരക്ക് ഇളവുകളോടെ 1000 ശസ്ത്രക്രിയകൾ നടത്തും

ക്യാമ്പയിന്റെ ഭാഗമായി 7 രാജ്യങ്ങളിൽ നിരക്ക് ഇളവുകളൊടെയും സൗജന്യമായും 1000 ശസ്ത്രക്രിയകൾ ലഭ്യമാക്കും

36-ാ മത് സ്ഥാപകദിനത്തോടനുബന്ധിച്ച് ദുബായ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ “കൈൻഡ്നെസ്സ് ഈസ് എ ഹാബിറ്റ്” ക്യാമ്പയിൻ പ്രഖ്യാപിച്ചു. ആസ്റ്റർ വളണ്ടിയേഴ്സിന് കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആണ് നടക്കുക. ഈ ക്യാമ്പയിനിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അനുകമ്പ ഒരു ശീലമായി വളർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും ജിസിസിയിലെയും 7 രാജ്യങ്ങളിലെ 26 ആസ്റ്റർ ആശുപത്രികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ കുറഞ്ഞ പണംമുടക്കിൽ ചെയ്തുകൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 25% അല്ലെങ്കിൽ 250 ശസ്ത്രക്രിയകൾ സൗജന്യമായും 50 ശതമാനത്തിലധികം ശസ്ത്രക്രിയകൾ സബ്‌സിഡിയോടെയും നടത്തികൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനത്തിലെ 28,400 ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന പാക്കേജുകൾ സൗജന്യമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ലോകത്തിലെ എല്ലാവർക്കും മികച്ചത് സമ്മാനിക്കുക എന്ന തിരിച്ചറിവോടെ സേവന ദൗത്യങ്ങൾ കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ചിന്തയോടെയാണ് ആസ്റ്റർ വളണ്ടിയേഴ്സ് “കൈൻഡ്നെസ്സ് ഈസ് എ ഹാബിറ്റ്” ക്യാമ്പയിൻ ആരംഭിച്ചതെന്ന് ആസ്റ്റര് ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പരിസ്ഥിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ യുഎഇയിലെ മരുഭൂമിയിൽ 500 ഗ്രാഫ് ദേവതാരു മരങ്ങൾ നട്ടുപിടിപ്പിച്ചു. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിലും വിവിധ തരത്തിലുള്ള വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഡോ. ആസാദ് മൂപ്പൻ

ക്യാമ്പയിൻ കാലയളവിൽ ഈ ലക്ഷ്യത്തിൽ പങ്കുചേരാനും പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് സേവനപ്രവർത്തങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ #Kindnessisahabit എന്ന ഹാഷ് ടാഗ് ഉപയോഗിക്കാം. @astervolunteers, @asterdmhealthcare എന്നിവയിലും പോസ്റ്റുകൾ ടാഗ് ചെയ്യാവുന്നതാണ്

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...