തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം, കേരളത്തിൽ സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യം

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്.

തലസ്ഥാനത്ത് ആറ് പേര്‍ക്കാണ് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക എസ് ഒ പി തയ്യാറാക്കിയാണ് ചികിത്സ നല്‍കുന്നത്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

പ്രോട്ടോകോള്‍ പ്രകാരം അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാണ്. കൂടുതല്‍ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

രാഹുലും ഷാഫിയും കോമഡി സീനില്‍ അഭിനയിക്കുന്നതാണ് നല്ലത്: എ പി അബ്ദുളളക്കുട്ടി, പരിശോധിച്ചാൽ എന്താണ് കുഴപ്പം: വി ശിവൻകുട്ടി

മലപ്പുറം: രാഹുലും ഷാഫിയും നാടകം കളിക്കുകയാണെന്നും ഇരുവരും കോമഡി സീനില്‍ അഭിനയിക്കുന്നതാണ് നല്ലതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിനുപിന്നാലെ ഉണ്ടായ വിവാദങ്ങളില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം, അടുത്ത അഞ്ച് ദിവസം കേരളത്തിൽ തീവ്ര മഴ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍...

എയർ ഇന്ത്യ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നു: വ്യോമയാന മന്ത്രി രാം മോഹൻ നായിഡു

അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ അന്വേഷണം തുടരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ദുരന്തത്തെക്കുറിച്ച് ഒന്നിലധികം ഏജൻസികളും ഉന്നതതല പാനലുകളും വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. ബ്ലാക്ക് ബോക്സ്...

മറീനയിലെ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ, ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു

ദുബായ്: ദുബായ് മറീനയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു. ദുബായ് മറീന സ്റ്റേഷനും (നമ്പർ 5) പാം ജുമൈറ സ്റ്റേഷനും (നമ്പർ 9) ഇടയിലുള്ള ദുബായ്...

റോക്കറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19 ന്

ന്യൂയോർക്ക്: ആക്‌സിയം- 4 ദൗത്യം ജൂൺ 19 ന് നടത്താൻ തീരുമാനം. റോക്കറ്റിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് പലതവണ മാറ്റിവച്ച ദൗത്യം ജൂൺ 19 ന് നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഐഎസ്ആർഒ അറിയിച്ചു....

ഇടുക്കിയിലെ സ്ത്രീയുടെ മരണം കാട്ടാന ആക്രമണമല്ല, കൊലപാതകം

ഇടുക്കിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തില്‍ അല്ലെന്നും കൊലപാതകമെനും പൊലീസ്. സീത (54) ആണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ അല്ല സീത കൊല്ലപ്പെട്ടതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. വനത്തിൽ വച്ച് കാട്ടാന...

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ ഉഗ്രസ്ഫോടനങ്ങൾ

ഇറാൻ -ഇസ്രയേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇസ്രായേലിന്റെ ഓപ്പറേഷൻ റൈസിംഗ് ലൈനിനെതിരെ വെള്ളിയാഴ്ച രാത്രി വൈകി ഇറാൻ 'ട്രൂ പ്രോമിസ് 3' സൈനിക നടപടി ആരംഭിച്ചു. 100-ലധികം മിസൈലുകൾ ഉപയോഗിച്ച്...

ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമാക്കി, ഇന്ത്യക്കാർ പ്രതിഷേധിച്ചതോടെ ക്ഷമാപണം നടത്തി ഇസ്രായേൽ

ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികൾ തെറ്റായി കാണിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന (ഐഡിഎഫ്). ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസറ്റ് ചെയ്തതിനാണ് ക്ഷമാപണം നടത്തിയത്.അതിർത്തികളെ...