വയനാട്ടിൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ, തെരച്ചിൽ തുടരുന്നു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ തുടരുന്നു. അതേസമയം ചാലിയാറിൽ ഇന്ന് തെരച്ചിൽ ഉണ്ടാകില്ലെന്നാണ് വിവരം. ഇന്നലെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റെതാണോയെന്ന് വ്യക്തമാകൂ. ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ന് മുതൽ ഫലങ്ങൾ പരസ്യപ്പെടുത്തും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും.

ഇതിനിടെ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തുന്നുണ്ട്. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്കായി താൽക്കാലിക പുനരധിവാസം ഉറപ്പാക്കാനുള്ള അതിവേഗ നടപടികളാണ് സർക്കാർ നടത്തുന്നത്. 250ൽ അധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.

അതേസമയം കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. പ്രദേശത്തെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തി റിപ്പോര്‍ട്ട് നൽകും. ഈ റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഡ്രോൺ പരിശോധന ഇന്നും തുടരും. നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്.

ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കുള്ള 3 വരി പാലം തുറന്നതായി ദുബായ് ആർടിഎ

ദുബായ്: ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കുള്ള 3 വരി പാതയുള്ള പാലം യാത്രക്കാർക്കായി തുറന്നതായി ദുബായ് ആർടിഎ അറിയിച്ചു. ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ഷെയ്ഖ്...

‘യോ​ഗത്തിൽ എത്താൻ വൈകിയത് കാർ കിട്ടാത്തതുകൊണ്ട്’; നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങിൽ വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങിൽ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ശ്രദ്ദേയമായി. എന്നാൽ യോ​ഗത്തിൽ എത്താൻ വൈകിയതിന്റെ കാരണം കാർ കിട്ടാത്തതുകൊണ്ടാണെന്നാണ് ശോഭ സുരേന്ദ്രൻ വിശദീകരിച്ചത്. നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ്...

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. ജസ്റ്റിസ് യശ്വന്ത് വർമ്മയിൽ നിന്ന് ജുഡീഷ്യൽ ഉത്തരവാദിത്തങ്ങൾ ഉടൻ പിൻവലിക്കുന്നതായി ഡൽഹി ഹൈക്കോടതി...

ദുബായിലെ പാർക്കിങ് നിരക്ക് അടുത്തമാസം നാലുമുതൽ വർദ്ധിക്കും

ദുബായിലെ പാർക്കിങ് നിരക്കുവർധന അടുത്തമാസം നാലുമുതൽ പ്രാബല്യത്തിലാകും. പാർക്കിങ് ഫീസ് രണ്ടുതരത്തിലായിരിക്കും ഏപ്രിൽ നാലു മുതൽ ഈടാക്കുക. രാവിലെ എട്ടു മുതൽ 10 മണിവരെയും വൈകീട്ട് നാലു മുതൽ എട്ടു മണിവരെയും ഉയർന്ന...

സിപിഎം നേതാവ് അനിരുദ്ധന്റെ മകൻ കസ്തൂരി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: പ്രമുഖ സിപിഎം നേതാവ് അനിരുദ്ധൻ്റെ മകനും CPM നേതാവ് A.സമ്പത്തിൻ്റെ അനുജനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചറാണ്...

മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് എം എസ് ധോണി

ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ പ്രശംസിച്ച് എം. എസ് ധോണി. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ...

റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രെയ്നിൽ 7 പേർ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രിയിൽ റഷ്യ ഉക്രെയ്‌നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ പ്രാദേശിക ഉദ്യോഗസ്ഥരും അടിയന്തര സേവനങ്ങളും അറിയിച്ചു. സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ്‌ തലസ്ഥാനമായ കൈവ്...

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം

ഹമാസ് ഉന്നത നേതാവ് ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം. ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ്...