മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരായ സാമ്പത്തിക തട്ടിപ്പു പരാതി കോഴിക്കോട് റൂറല്‍ എസ്︋പി അന്വേഷിക്കും. 2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ പരാതി. കോടതി വിധിച്ച 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് പരാതി നല്‍കിയത്. നവകേരള സദസില്‍ വെച്ചാണ് വകര സ്വദേശി പരാതി നല്‍കിയത്. പരാതി കോഴിക്കോട് റൂറല്‍ എസ്︋പിക്ക് സര്‍ക്കാര്‍ കൈമാറിയതായി തനിക്ക് സന്ദേശം ലഭിച്ചുവെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
വടകര സ്വദേശി എകെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കണമെന്ന് 2019ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധി മന്ത്രി അനുസരിക്കുന്നില്ലെന്നാണ് വടകരയിലെ നവകേരള സദസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും എകെ യൂസഫ് വ്യക്തമാക്കിയിരുന്നു. നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ പരമാവധി 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന ഉറപ്പില്‍ വിശ്വസിക്കുകയാണെന്ന് പരാതിക്കാരനായ എകെ യൂസഫ് പറയുന്നു.