ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതിയെന്നും എഴുതിത്തന്നാലും സ്വീകരിക്കില്ലെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വികസനത്തിന് ആരും തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താൻ പറഞ്ഞത് .ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത് .ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിറീസ് മന്ത്രി അബ്ദുറഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.