ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇക്കുറി മികവുറ്റ ഒരു കലാകാരന്റെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്. അഭിനയകലയിലും അനുകരണകലയിലും മാത്രമല്ല ചിത്രകലയിലും മുന്നിലാണെന്ന് തെളിയിക്കുകയാണ് കോട്ടയം നസീർ. ആർട്ട് ഓഫ് മൈ ഹാർട്ട്’ എന്ന പേരിൽ താൻ വരച്ച വ്യത്യസ്തങ്ങളായ 30 ചിത്രങ്ങളാണ് നസീർ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
ചിത്രരചന പഠിച്ചിരുന്നെങ്കിലും സിനിമയിലെ തിരക്കാണ് നസീറിനെ വരയുടെ ലോകത്തുനിന്ന് മാറ്റിനിർത്തിയത്. പെൻസിൽ വര, ജലച്ചായം, അക്രലിക് തുടങ്ങിയ മാധ്യമങ്ങളാണ് വരക്കായി ഉപയോഗിച്ചിരിക്കുന്നത്. ഷാർജ പുസ്തകോത്സവത്തില്‍ ചിത്ര പ്രദർശനമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോട്ടയം നസീർ പറഞ്ഞു. നസീർ വരച്ച 52 ചിത്രങ്ങളടങ്ങിയ പുസ്തകവും ഇവിടെ വിൽപനക്കുണ്ട്. 100 ദിർഹമാണ് പുസ്തകത്തിന്റെ വില
പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിൽ നടനും സംവിധായകനുമായ നാദിർഷയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. കോട്ടയം നസീറിന്റെ വളർച്ചയിൽ സുഹൃത്തെന്ന നിലയിൽ അഭിമാനം തോന്നുന്നുവെന്ന് നാദിർഷ പറഞ്ഞു പുസ്തകോത്സവത്തിൽ സജീവമായി ഉണ്ടാകുമെന്ന് കോട്ടയം നസീർ പറഞ്ഞു.