തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നാളെ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവയ്ക്കും. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നവംബർ ഒന്നിന് വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുഃനക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു