തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അവസാനിപ്പിക്കാൻ നീക്കം. കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണയായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷിനേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. കേസിൽ ആരോപണവിധേയനായ സിപിഎം കൗൺസിലർ ഡി.ആർ അനിൽ രാജിവെച്ചേക്കും. കത്ത് എഴുതിയ കാര്യം ഡിആർ അനിൽ സമ്മതിച്ചിട്ടുണ്ട്.
കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണയായിട്ടുണ്ട്. . ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി.