കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല. ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആണ് തീരുമാനം. വിഷയം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. അന്വേഷണം വേണോയെന്നു പിന്നീട് തീരുമാനിക്കും. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന. അതേസമയം ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല.
സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ ഇ.പി.ജയരാജന്‍ .വിസമ്മതിച്ചു. പറയേണ്ടതെല്ലാം പറഞ്ഞോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘‘ഹാപ്പി ന്യൂഇയർ, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി