കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിക്കുന്ന മൂന്ന് ഗ്രൂപ്പുകളാണ് അധികാരത്തിനായി കരുനീക്കുന്നത്.

ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ഒരാഴ്ചയായി കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി നടക്കുകയാണ്.എന്നാൽ കെ മുരളീധരൻ ഉൾപ്പെടെ ചില നേതാക്കൾ പല തവണയായി ഈ പോരിനെതിരെ ശക്തമായി രംഗത്തിറക്കിയിട്ടും ഗ്രൂപ് പോരുകൾ ശക്തമാണ്. ജനങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് പലതവണ കെ മുരളീധരൻ മുന്നറിയിപ്പ് നൽകി.

ഗ്രൂപ്പ് വടംവലിയിൽ ഡൽഹിയിലെ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താനാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ നീക്കം. കൂടുതൽ എം.പിമാരെ ഹൈക്കമാൻഡിന് മുന്നിലെത്തിച്ച് പിന്തുണ ഉറപ്പാക്കാൻ കെ. സുധാകരൻ വഴി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എം.പിമാരുടെ പിന്തുണ തന്റെ കരുത്തായി കെ.സി പക്ഷം ഉയർത്തിക്കാട്ടുന്നു. എം.എൽ.എമാരുടെ ഭൂരിപക്ഷം കൈക്കലാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. എതിർ ഗ്രൂപ്പുകളിലെ പല എം.എൽ.എമാരും തങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്നാണ് സതീശൻ വിഭാഗത്തിന്റെ അവകാശവാദം. എം.എൽ.എമാരുടെ എണ്ണം കാണിച്ച് ഹൈക്കമാൻഡിനെ വരുതിയിലാക്കാൻ ഇവർ ഒരുങ്ങുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ ചെന്നിത്തലയെ തഴയാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. ‘കളത്തിൽ താനുമുണ്ട്’ എന്ന സന്ദേശം ഹൈക്കമാൻഡിന് നൽകിക്കൊണ്ട് അനുകൂലികളെ സംഘടിപ്പിക്കാൻ ഇവർ നീക്കങ്ങൾ സജീവമാക്കി.

ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലാണ്. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ തോതിൽ ആക്രമണം നടക്കുന്നുണ്ട്. ഇത്തരം കമന്റുകൾക്ക് പിന്നിൽ വ്യാജ ഐഡികളാണെന്നാണ് നേതൃത്വത്തിന്റെ സംശയം. വി.ഡി സതീശനെ അനുകൂലിക്കുന്ന സൈബർ തരംഗത്തിന്റെ ഉറവിടം പരിശോധിക്കാനും കെ.സി പക്ഷം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ തർക്കം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അണികൾ.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...