‘കേരള രാഷ്ട്രീയത്തിലെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കും കെ കരുണാകരൻ ‘: ചെന്നിത്തല

മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്റെ 14-ാം ചരമവാർഷികമാണിന്ന്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അനുസ്മരണ യോ​ഗങ്ങളും ഇന്ന് നടക്കും. ഇന്ന് രാവിലെ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയ്ക്ക് മുമ്പിൽ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം കെ.കരുണാകരൻ എന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്. ‘ഗുരുവായിരുന്നു. വഴികാട്ടിയായിരുന്നു. നിറഞ്ഞ സ്നേഹത്തിൻ്റെയും ഉറവ വറ്റാത്ത വാൽസല്യത്തിൻ്റെയും നിറകുടമായിരുന്നു. ലീഡർ ഒരു പാഠപുസ്തകമായിരുന്നു. തന്ത്രങ്ങളിൽ, കണിശതയിൽ, നിലപാടുകളിൽ കേരള രാഷ്ട്രീയത്തിൻ്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ച ഒരാൾ. കേരള രാക്ഷ്ട്രീയത്തിൽ ഇത്രയേറെ മാധ്യമ ആക്രമണങ്ങൾ നേരിട്ട മറ്റൊരു നേതാവുണ്ടോ എന്ന് സംശയമുണ്ട്. എന്നിട്ടും ഒരിക്കലും കൈവിടാത്ത ചെറുചിരിയുമായി ഒരായിരം ചോദ്യങ്ങൾക്ക് അദ്ദേഹം തയ്യാറായിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം ഒരുപക്ഷേ ലീഡർ. കാരണം അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വെച്ചല്ല പലപ്പോഴും അദ്ദേഹം അളക്കപ്പെട്ടത്. തന്ത്രജ്ഞതയ്ക്കും നയപരതയ്ക്കും അപ്പുറം വികസനത്തെക്കുറിച്ച് ഭാവിയെ കുറിച്ചും കൃത്യമായി കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു. കൊച്ചിൻ സിയാൽ വിമാനത്താവളം മാത്രം മതി അദ്ദേഹത്തിൻറെ ദീർഘദർശിത്വം തിരിച്ചറിയാൻ. ജനങ്ങളിൽ നിന്ന് പണം പിരിച്ച് ഒരു വിമാനത്താവളം ഉണ്ടാക്കുക എന്ന് കെട്ടുകേൾവിയില്ലാത്ത ഒരു പദ്ധതി നടപ്പിലാക്കാൻ ലോകത്ത് ഒരു നേതാവിനെ കഴിഞ്ഞിട്ടുള്ളൂ. അത് ലീഡർക്കു മാത്രം.

പിതൃ നിർവിശേഷമായ സ്നേഹത്തോടെ ചേർത്തു നിർത്തി കൈ പിടിച്ചു നടത്തിയ ആ വലിയ മനുഷ്യൻ എൻറെ ജീവിതത്തിലെ ഏറ്റവും വലിയ പ്രഭാഗോപുരങ്ങളിൽ ഒന്നാണ് എന്ന് സംശയമില്ലാതെ പറയാം. അതുപോലെ ഒരാളിന്റെ പ്രിയപ്പെട്ടവനാവുക എന്നതും ഒന്നിച്ച് നടക്കുക എന്നതും ജീവിതത്തിൻറെ സുകൃതമായിരുന്നു. ഹൃദയത്തിൽ എന്നുമുണ്ട്. എന്നെന്നും…’- രമേശ് ചെന്നിത്തല കുറിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...