റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ്: ബ്രിജ് ഭൂഷണെയും മകനെയും ഒഴിവാക്കി

ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്, മകന്‍ കരണ്‍ എന്നിവരെ വരാനിരിക്കുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 12 നാണ് റസ്ലിംഗ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്. ബ്രിജ് ഭൂഷന്റെ കുടുംബത്തില്‍ നിന്ന് ആരും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്, കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തിതാരങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

അതേസമയം മരുമകന്‍ വിശാല്‍ സിംഗ് ബിഹാറിനെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇത് കൂടാതെ നിലവിലുള്ള സംസ്ഥാന ഘടകങ്ങളുമായി ബന്ധമില്ലാത്ത അംഗങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന്‍ ബോര്‍ഡിന്റെ (ആര്‍എസ്പിബി) സെക്രട്ടറിയായിരിക്കുന്ന പ്രേംചന്ദ് ലോചബ് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധിയായി മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തിന് അംഗത്വം നല്‍കാനുള്ള അഡ്-ഹോക്ക് പാനലിന്റെ അപ്രതീക്ഷിത തീരുമാനത്തെത്തുടര്‍ന്ന് അസമിനും വോട്ടിംഗ് ലഭിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമക്കേസിലെ സാക്ഷിയായ അനിത ഷിയോറന്‍ (38) ഒഡീഷയുടെ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2010 ലെ CWG സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഷിയോറന്‍ നിലവില്‍ ഹരിയാന പോലീസിലാണ് സേവനമനുഷ്ഠിക്കുന്നത്. പ്രേം കുമാര്‍ മിശ്രയും സഞ്ജയ് സിംഗുമാകും ഉത്തര്‍പ്രദേശ് ഘടകത്തെ പ്രതിനിധീകരിക്കുക.

ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബ്രിജ് ഭൂഷണ്‍ സിംഗ്, ദേശീയ സ്പോര്‍ട്സ് കോഡ് പ്രകാരം അനുവദനീയമായ പരമാവധി കാലാവധിയായ, 12 വര്‍ഷം സേവനമനുഷ്ഠിച്ചു. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഇനി സ്ഥാനാര്‍ത്ഥിയാകാനാകില്ല. ലൈംഗികാരോപണക്കേസില്‍ കഴിഞ്ഞയാഴ്ച്ച ഡല്‍ഹി കോടതി ബ്രിജ് ഭൂഷണ് ജാമ്യം അനുവദിച്ചിരുന്നു.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...