ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ

നോയിഡ: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ. മരുന്ന് നിർമിക്കുന്ന നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയൻ ബയോടെക് കമ്പനിക്കെതിരെ രാജ്യം പരാതി നൽകിയതായാണ് വിവരം പുറത്തുവരുന്നത്. മരുന്നിൽ കഫ് സിറപ്പിൽ ഉണ്ടാകാൻ പാടില്ലാത്ത എഥിലീൻ ഗ്ലൈക്കോൾ എന്ന അപകടകരമായ പദാർത്ഥം കണ്ടെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഗാംബിയ മറ്റൊരു ഇന്ത്യൻനിർമ്മിത മരുന്ന് കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സമാനമായ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ലോകാരോഗ്യസംഘടന കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബയോടെക് കമ്പനി നിർമ്മിച്ച ഡോക് -1വൺ മാക്സ് എന്ന മരുന്ന് അമിതഅളവിൽ ഉപയോഗിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ട്‌. ഗുരുതരമായ ശ്വാസകോശരോഗങ്ങൾ ബാധിച്ച കുട്ടികളാണ് മരണമടഞ്ഞതിന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു .മരിച്ച കുട്ടികൾ എല്ലാം ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ വീട്ടിൽ വച്ച് മരുന്നു കഴിച്ചവരാണ്. ഒരു ദിവസം മൂന്നു മുതൽ നാല് തവണ വരെ 2.5 ടു 5 മില്ലി എന്ന നിരക്കിൽ രണ്ടു മുതൽ ഏഴു ദിവസം വരെ സിറപ്പ് കഴിച്ചവരാണ് മരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് അമിതഡോസ് ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ കുട്ടികളും ഡോക്ടറുടെ കുറുപ്പടി ഇല്ലാതെയാണ് മരുന്നു കഴിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ഗാംബിയ യിൽ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ആരോപണം ഉയർന്നിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈക്കോൾ, എഥിലിൻ ഗ്ലൈക്കോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. മരുന്ന് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണം നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട് . നാലു മരുന്നുകളാണ് അപകടകാരികൾ ആയതെന്ന് കണ്ടെത്തി. പീഡിയാട്രിക് വിഭാഗത്തിൽ ഉപയോഗിക്കുന്ന പ്രോ മെത്താസിൻ ഓറൽ സൊല്യൂഷൻ, കോഫെക്സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് അപകടകാരികളായത് . ആരോപണം ഉയർന്നതിന് പിന്നാലെ ഫാർമസികൾ കമ്പനി പൂട്ടിയിട്ടുണ്ട്. ഡിസംബർ രണ്ടാംവാരം മരുന്ന് സാമ്പിളുകൾ സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചതിൽ നിന്നും തെറ്റായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ കമ്പനി തുറക്കാൻ അനുമതി ആവശ്യപ്പെട്ട് മെയ്ഡൻ ഫാർമസ്യുട്ടിക്കൽ ലിമിറ്റഡ് സർക്കാറിനെ സമീപിച്ചിട്ടുണ്ട്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...