രണ്ട് ദിവസത്തെ ഒ​​മാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ട് ദിവസത്തെ ഔദ്യോഗിക പര്യടനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി. മസ്‌കത്തിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയെ ഒമാൻ പ്രതിരോധ മന്ത്രാലയം ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യാത്രയാക്കി. വാണിജ്യ-വ്യവസായ മന്ത്രിയും സൈനിക മേധാവികളും ഉൾപ്പെടെയുള്ള പ്രമുഖർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

നയതന്ത്രപരമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഒമാൻ സന്ദർശനം. സന്ദർശനത്തിനിടെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം സുപ്രധാന ചർച്ചകൾ നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷിക വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒമാൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ ചരിത്രപരമായ പുതിയ അധ്യായത്തിന് തുടക്കമിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും അദ്ദേഹം സംവദിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി ഇരു ഭരണാധികാരികളുടെയും സാന്നിധ്യത്തിൽ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സാമ്പത്തിക സഹകരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും. കൂടാതെ, സമുദ്ര പൈതൃകം, ശാസ്ത്രീയ ഗവേഷണം, കൃഷി, നൈപുണ്യ വികസനം എന്നീ മേഖലകളിലായി നാല് സുപ്രധാന ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രധാനമന്ത്രിയെ ആദരിക്കുകയും ചെയ്തു.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ’? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനിൽ ‘മിനി ഇന്ത്യ’ കാണാൻ കഴിഞ്ഞുവെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. ഒമാനിലെ മലയാളികളോട് “സുഖമാണോ?” എന്ന് കുശലം ചോദിച്ച മോദി, ഒമാൻ ഒരു ‘മിനി ഇന്ത്യ’യായി മാറിയെന്നും പ്രശംസിച്ചു. സമുദ്ര സുരക്ഷയിലും വാണിജ്യ രംഗത്തും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതായിരുന്നു ഈ സന്ദർശനം.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...