‘വിൻ എ ഡ്രീം ഹോം’, ഷക്‌ലാൻ ഗ്രൂപ്പിന്റെ വൻ സമ്മാന പദ്ധതി

യുഎഇയിലെ റീട്ടെയ്ൽ ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പ് ‘വിന്‍ എ ഡ്രീം ഹോം’ എന്ന വൻ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ആഡംബര അപാര്‍ട്‌മെന്റും കാറും ആഴ്ചതോറും ഐ ഫോണ്‍ 17 അടക്കമുള്ള സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഷക്ലാൻ ഗ്രൂപ്പ് ഒരുക്കുന്നത്. ഷക്‌ലാൻ ഗ്രൂപ്പിന്റെ വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്ന് വെറും 50 ദിർഹത്തിന് ഷോപ്പിംഗ് നടത്തുന്ന ആർക്കും ഈ ബൃഹത്തായ നറുക്കെടുപ്പിന്റെ ഭാഗമാകാൻ സാധിക്കും. 2025 ഡിസംബര്‍ 23 മുതല്‍ 2026 മാര്‍ച്ച് 22 വരെയാണ് സമ്മാനപദ്ധതി. ഷക്‌ലാൻ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രമോഷൻ കാമ്പയിനാണിത്

12 ആഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഓരോ ആഴ്ചയും നറുക്കെടുപ്പുകൾ നടക്കും. ആകെ 13 ഭാഗ്യശാലികളെയാണ് ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്നത്. ആഡംബര വസതിക്ക് പുറമെ, ഒരു ജാക് ജെ.എസ്.4 കാർ, ഏറ്റവും പുതിയ ഐഫോൺ 17 സ്മാർട്ട്ഫോണുകൾ തുടങ്ങി ആകർഷകമായ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്ലാ നറുക്കെടുപ്പുകളുടെയും അന്തിമ പ്രഖ്യാപനം 2026 മാർച്ച് 23-ന് നടക്കും.

1997 മുതൽ യുഎഇയുടെ റീട്ടെയ്ൽ മേഖലയിൽ സജീവമായ ഷക്‌ലാൻ ഗ്രൂപ്പ് ഉപഭോക്താക്കളുടെ വിശ്വസ്തതയ്ക്ക് പ്രതിഫലമായി നൽകുന്ന ഏറ്റവും വലിയ സമ്മാന പദ്ധതികളിൽ ഒന്നാണിതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ഷക്‌ലാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബു ഹാരിസ്, സി.ഇ.ഒ സമീർ എം.പി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീൽ സലാം എന്നിവർ ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ബോർഡ് അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബു ഹാരിസ്, ഓപ്പറേഷൻസ് മാനേജർ ഷാജിമോൻ പി, ഫിനാൻസ് മാനേജർ ഷഫീഖ് വി.പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളും പുതിയ ഷോപ്പിംഗ് അനുഭവങ്ങളും നൽകുക എന്ന ഗ്രൂപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് അബു ഹാരിസ് ചടങ്ങിൽ വ്യക്തമാക്കി.

യുഎഇയുടെ വിപണിയിൽ സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവയുമായി വലിയൊരു ശൃംഖല തന്നെ ഷക്ലാൻ ഗ്രൂപ്പിനുണ്ട്. ഈ പുതിയ ക്യാമ്പയിൻ വഴി സാധാരണക്കാരായ ഉപഭോക്താക്കളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...