ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. പുതിയതായി പണികഴിപ്പിച്ച 13 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. സാഹിബാബാദിനും ന്യൂ അശോക് ന​ഗറിനും ഇടയിലുള്ള 13 കിലോമീറ്റർ റെയിൽവേ ലൈനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4,600 കോടി രൂപ ചെലവിലാണ് ഇടനാഴി നിർമിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള 12,200 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

ഉത്തർപ്രദേശിലെ സാഹിബാബാദിനെയും ഡൽഹിയിലെ അശോക് ന​ഗറിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. നമോ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് ശേഷം സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷൻ മുതൽ ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു. വിദ്യാർത്ഥികളോടൊപ്പം സംവദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. വളരെ വ്യത്യസ്തമായ മെട്രോ സംവിധാനം എന്നതിലുപരി അതിവേ​ഗ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് നമോ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടന്നത്. സാഹിബാബാദിൽ നിന്ന് ന്യൂ അശോക് ന​ഗർ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു

ഡൽഹിയിലെ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഡൽഹിയിലെ ​​ഗതാ​ഗതം വിപുലീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി മെട്രോയുടെ ജനക്പുരിക്കും കൃഷ്ണ പാർക്കിനുമിടയിലുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,200 കോടി രൂപ ചെലവിലാണ് ഇവ നിർമിച്ചത്. മെട്രോയുടെ നാലാംഘട്ട നിർമാണ പ്രവർത്തനത്തിന്റെ ഭാ​ഗമായി റിതാല – കുണ്ട്ലി ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു.

പുതിയ RRTS സെക്ഷൻ നിലവിൽ വന്നതോടെ ഡൽഹിയെ മീററ്റുമായി ബന്ധിപ്പിക്കുന്ന ഏറ്റവും സൗകര്യപ്രദമായ വഴിയാണ് തുറന്നിരിക്കുന്നത്. മീററ്റിൽ നിന്ന് ഡൽഹിയിലെത്താൻ ഇനി 40 മിനിറ്റ് മതിയാകും. ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ, ഒരു ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് കുറയ്‌ക്കാനും പ്രതിവർഷം 2.5 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സാഹചര്യത്തിൽ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി മുതൽ യാത്രക്കാർക്ക് തുറന്നുനൽകുന്നതാണ്. പുതുതായി ഉദ്ഘാടനം ചെയ്ത 13 കിലോ മീറ്റർ സെക്ഷനിൽ ആറ് കിലോമീറ്റർ ഭൂ​ഗർഭപാതയാണ്. ഇതിൽ ഡൽഹിയിലെ ഏറ്റവും സുപ്രധാനമായ ആനന്ദ് വിഹാർ സ്റ്റേഷനുമുണ്ട്. പ്രധാന ട്രാൻസിറ്റ് ഹബ്ബായ ഇവിടെ റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ഡൽഹി മെട്രോ എന്നിവ ലഭ്യമാണ്. ന്യൂ അശോക് ന​ഗറിൽ നിന്ന് മീററ്റ് സൗത്തിലേക്ക് സ്റ്റാൻഡേർഡ് കോച്ചിൽ യാത്ര ചെയ്യുകയാണെങ്കിൽ 150 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രീമിയം കോച്ചിന് 225 രൂപയാണ്. 11 സ്റ്റേഷനുകളാണ് ആകെയുള്ളത്. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും സ്റ്റേഷനിൽ ട്രെയിൻ എത്തും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...