കർണ്ണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തളർച്ചയും തുടർന്നാണ് കുമാരസ്വാമിയെ ഇന്നലെ ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഡോ. സത്യനാരായണയുടെ മേൽനോട്ടത്തിലാണ് അദ്ദേഹം ഇപ്പോൾ,
എല്ലാ മെഡിക്കൽ പരിശോധനകളും ചികിത്സയും നടത്തിവരികയാണ്- മണിപ്പാൽ ആശുപത്രിയുടെ പ്രസ്താവനയിൽ പറയുന്നു.