മെഹബൂബ മുഫ്തിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മുഫ്തിയ്ക്ക് പരിക്കേറ്റിട്ടില്ല

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അനന്ത്‌നാഗിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. അപകടത്തില്‍ മെഹബൂബ മുഫ്തിയ്ക്ക് പരിക്കേറ്റിട്ടില്ല. സംഭവം നടക്കുമ്പോള്‍ മുഫ്തിയും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരും കാറിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിന്‍റെ മുൻ ഭാഗം തകർന്നു. ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അനന്ത്‌നാഗിലെ സംഗമില്‍ വെച്ച് മറ്റൊരു കാറുമായി മുഫ്തിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താനായി ഖനാബാലിലേക്ക് പോകുകയായിരുന്നു മുഫ്തി. അപകടശേഷവും മുഫ്തി മുന്‍ നിശ്ചയിച്ച യാത്ര തുടര്‍ന്നു.

അടുത്തിടെ ജമ്മു കശ്മീരിലെ പൂഞ്ചില്‍ കൊല്ലപ്പെട്ട മൂന്ന് സാധാരണക്കാരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ മെഹബൂബ മുഫ്തിയെ പോലീസ് തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബഫ്‌ലിയാസില്‍ വച്ചാണ് പൊലീസ് തടഞ്ഞത്. മറ്റ് പിഡിപി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു മുഫ്തി കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുയര്‍ന്നു. മുഗള്‍ റോഡ് വഴിയാണ് മെഹബൂബ മുഫ്തി സുരന്‍കോട്ടിലെത്തിയത്. എന്നാല്‍ അവരുടെ വാഹനവ്യൂഹത്തെ ബഫ്‌ലിയാസിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചില്ല. ഗ്രാമം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മുഫ്തി, പോലീസ് ഭരണകൂടത്തിന്റെ നടപടിയെ ചോദ്യം ചെയ്തു. ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്നയ്ക്ക് ഇരകളുടെ കുടുംബങ്ങളെ കാണാന്‍ അനുവാദം നല്‍കിയെന്നും ഇപ്പോള്‍ എന്തിനാണ് തങ്ങളെ തടയുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മുഫ്തി പ്രതിഷേധിച്ചത്.

ഇതിനിടെ മെഹബൂബ മുഫ്തി അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. മുഫ്തി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്ന് കേട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...