കർണാടകയിലെ മാണ്ഡ്യയിലാണ് ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ സോണി ഗാന്ധിയും പങ്കെടുക്കുന്നത്. ബല്ലാരിയിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സോണിയ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘകാലത്തിന് ശേഷമാണ് സോണിയ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര 511 കിലോ മീറ്ററാണ് കർണാടകയിൽ സഞ്ചരിക്കുക. 21 ദിവസമാണ് യാത്ര പര്യടനം നടത്തുക.
ക്ഷേത്രത്തിൽ പൂജ നടത്തിയതിന് ശേഷമാണ് സോണിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. തിങ്കളാഴ്ച ഉച്ചക്കാണ് സോണിയ ഭാരത് ജോഡോ യാത്രക്കായി കർണാടകയിലെത്തിയത്. ആയുധ പൂജയുടെ ഭാഗമായി കർണാടകയിൽ രണ്ട് ദിവസം ഭാരത് ജോഡോ യാത്രയുണ്ടായിരുന്നില്ല. കുടകിലെ സോണിയ ഗാന്ധി താമസിക്കുന്ന സ്വകാര്യറിസോർട്ടിലെത്തി രാഹുൽ ഗാന്ധി സോണിയയെ സന്ദർശിച്ചിരുന്നു.