ബിഹാറിൽ ഔറംഗബാദിൽ നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ ഗാലിക്ക് സമീപമാണ് ഛാത് പൂജക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീ പിടിച്ചത്. 30 ലേറെ പേർക്ക് പരിക്കേറ്റു. 10 ലേറെ പേർ ഗുരുതരാവസ്ഥയിലാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടിലെ സ്ത്രീകൾ ഉത്സവത്തിനായി പ്രസാദം ഉണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് സിലിണ്ടർ ചോർന്നതെന്നും വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തീയണച്ചു, തീയണക്കാൻ ശ്രമിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റിട്ടുണ്ട്.