സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ ഹുക്കും വേള്‍ഡ് ടൂര്‍ ഫെബ്രുവരി പത്തിന്

ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത പര്യടനം ഹുക്കും വേള്‍ഡ് ടൂര്‍ എന്ന സംഗീത യാത്രക്ക് അടുത്തമാസം പത്തിന് കൊക്കകോള അരീനയില്‍ തുടക്കമാവും. 10 രാജ്യങ്ങളില്‍ ഹുക്കും വേള്‍ഡ് ടൂർ സംഗീത പര്യടനം നടത്തും. ദുബായ് ഫ്രെയിമിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ലോക സംഗീത പര്യടന പ്രഖ്യാപനം നടത്തിയത്. സംഗീതത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുക എന്നതാണ് ലോക പര്യടനത്തിന്റെ ലക്ഷ്യമെന്ന് അനിരുദ്ധ് രവിചന്ദർ പറഞ്ഞു. എല്ലാത്തരം ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന സംഗീതത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് അനിരുദ്ധ് പറഞ്ഞു.

ദുബായിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയും സ്നേഹവും ഏറെ പ്രചോദനം നല്‍കുന്നതാണ്. അതുകൊണ്ടാണ് സംഗീത യാത്രയുടെ തുടക്കം ദുബായിൽ നിന്നാകണമെന്ന് തീരുമാനിച്ചതെന്ന് അനിരുദ്ധ് രവിചന്ദർ പറഞ്ഞു. യാത്രകളെപ്പോഴും അനുഗ്രഹമാണ്. തന്‍റെ സംഗീതത്തെ സ്നേഹിക്കുന്നവരുമായി അടുത്തിടപഴകാനുളള അവസരമാണ് ഹുകും വേള്‍ഡ് ടൂർ എന്ന് ദുബായ് ഫ്രയ്മിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഈ വർഷം മലയാളത്തിലുള്‍പ്പടെ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിനായി സംഗീതമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖരായ ബ്രാന്‍ഡ് അവതാർ ആണ് പരിപാടിയുടെ സംഘാടകർ. പ്ലാറ്റിനം ലിസ്റ്റ്,കൊക്കോ കോള അരീന,വിർജിൻ ടിക്കറ്റ്സ് എന്നിവയിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാവും. വൈ ദിസ് കൊലവറി എന്ന പാട്ടിലൂടെയാണ് അനിരുദ്ധ് രവിചന്ദറിന്റെ തമിഴ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് അനിരുദ്ധ് ജന്മം നല്‍കി. മലയാളത്തില്‍ പ്രേമം,ശേഷം മൈക്കിൽ ഫാത്തിമ എന്നീ രണ്ട് ചിത്രങ്ങളില്‍ അനിരുദ്ധ് ഗാനം ആലപിച്ചിട്ടുണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...