ദുബായ് ഗ്ലോബൽ വില്ലേജിലെ ബെർബെർമാരുടെ നാട്

ബെർബെർമാരുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യമാണ് മൊറോക്കോ. പുരാതനമായ പല നഗരങ്ങളും ചേർന്നെഴുതിയ ചരിത്രവും സംസ്കാരവുമാണ് ഈ രാജ്യത്തിനുള്ളത്. അതിന്റെ ഒരു ചെറുരൂപം ഇവിടെ ദുബായിൽ ഉണ്ട്, ദുബായ് ഗ്ലോബൽ വില്ലേജിൽ. ഇവിടെ എത്തുമ്പോൾ നമ്മെ നയിക്കുന്നത് പരമ്പരാഗത മൊറോക്കൻ സൂക്കിൻ്റെ കാഴ്ചകളും ശബ്‌ദങ്ങളും ഗന്ധങ്ങളും ആണ്. പരമ്പരാഗത വിനോദം, ഭക്ഷണം, കരകൗശലവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം രാജ്യത്തിൻ്റെ ശ്രദ്ധേയമായ ചരിത്രവും സംസ്‌കാരവും സാഹസികതയും എല്ലാം ഇവിടെ പൂർണ്ണമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

മൊറോക്കോ പവിലിയയ്‌നിൽ ഇക്കുറി മൊറോക്കൻ വസ്ത്രങ്ങളാണ് അധികവും കാണാൻ സാധിക്കുന്നത്. നിറയെ വെളുത്ത കല്ലുകൾ പതിച്ച നീളൻ വസ്ത്രങ്ങൾ ആണ് പ്രധാനകാഴ്ച. മൊറോക്കൻ പാരമ്പര്യം വരച്ചുകാട്ടുന്ന തനത് വസ്ത്രങ്ങൾ ആണിവ. പവിലിയന്റെ ഒട്ടുമിക്ക കടകളിലും സ്ത്രീകൾക്കുള്ള പരമ്പരാഗത വസ്ത്രങ്ങൾ ആണ് വിൽപനക്കായി വച്ചിരിക്കുന്നത്. സ്വർണ്ണവർണ്ണത്തിലും വെള്ളി പൂശിയതുമായ അരപ്പട്ടകളും ഇവിടെ എത്തിച്ചിട്ടുണ്ട്. പ്രത്യക ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ഇവ മൊറോക്കൻ വസ്ത്രങ്ങുടെ കൂടെ സ്ത്രീകൾ ധരിക്കുന്നവയാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങളുടെ വിൽപനയും ഇവിടെ ധാരാളമായി നടക്കുന്ന്. യുഎഇയിലും മറ്റ് അയൽ രാജ്യങ്ങളിലും താമസിക്കുന്ന മൊറോക്കക്കാരായ സന്ദർശകരും ഇവ വാങ്ങുവാനായി ഗ്ലോബൽ വിളജിൽ എത്തുന്നുണ്ട്. തങ്ങളുടെ പാരമ്പര്യമനുസരിച്ച് മുഖത്തിലും കഴുത്തിലും പച്ചകുത്തുന്നവരാണ് മൊറോക്കൻ സ്ത്രീകൾ.

ചെറുകിട വ്യവസായങ്ങളിൽ പെടുന്ന വ്യത്യസ്ത രീതിയിലുള്ള കളിമൺ പാത്രങ്ങളും ധാരാളമായി എത്തിയിട്ടുണ്ട്. വെള്ളിപൂശിയ പാത്രങ്ങളുടെ തെളിമയും കണ്ടുനിൽക്കാൻ തോന്നുന്നവയാണ്. കൈകൊണ്ട് നിർമ്മിച്ച ബാഗുകളും മറ്റും ധാരാളമായി എത്തിച്ചിട്ടുണ്ട് . ഇവിടെ നടക്കുമ്പോൾ ഒരു മൊറോക്കൻ തെരുവിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കും.

തുടർന്ന് നടന്നാൽ ഒരു മൊറോക്കൻ തെരുവിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കും. ആംലു എന്നറിയപ്പെടുന്ന ഒരു ഭക്ഷ്യ വിഭവംഉണ്ടാക്കുന്നത് ഇവിടെ നേരിട്ട് കാണാൻ സാധിക്കും. മൊറോക്കൻ ആഹാരരീതികളിൽ ഒഴിച്ചുകൂടാൻ ആവാത്തതാണ് ഇത്. അർഗൻ ഓയിലും അതിന്റെ കൂടെ ബദാം തേൻ എന്നിവ ചേർത്തു കല്ലിൽ അരച്ചെടുക്കന്നതാണ് ആം ലു, പ്രധാനമായുംരാവിലത്തെ ഭക്ഷണത്തിനൊപ്പമോ വലികുന്നേരണങ്ങളിൽ ചെറുകടികളൊപ്പമോ ചേർത്തു കഴിക്കുന്നതാണിത്. 

ആരോഗ്യത്തിനും ചർമ്മ സൗദര്യത്തിനും ഉന്മേഷത്തിനുമായുള്ള മൊറോക്കൻ ബാത്ത് പ്രശസ്തമാണല്ലോ. ഇവക്കെല്ലാമായി ഉപയോഗിക്കുന്ന വിവിധ ഉത്പന്നങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ സോപ്പുകളും ചർമ്മലേപനങ്ങളും എണ്ണകളൂം ക്രീമുകളും എല്ലാം ഇവിടെ വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ട്. കൈകളിൽ പുരട്ടി ഗുണമേന്മ കാണിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്.

മൊറോക്കോ പവലിയനിൽ തനത് സംഗീതവും നൃത്തവും വൈകുന്നേരങ്ങളിൽ അരങ്ങേറും. പവലിയനിലൂടെ നടക്കുമ്പോൾ സൂക്കുകളിലെ കൊതിപ്പിക്കുന്ന മസാല രുചികളും നമുക്കൊപ്പം ചേരും. വിനോദസഞ്ചാരം വരുമാനമാക്കി ജീവിക്കുന്ന രാജ്യമാണ് മൊറോക്കോ. ഓരോ കാലത്തിന്‍റെയും അടയാളങ്ങൾ ഇവിടുത്തെ നിർമ്മിതികളിലും ചരിത്രസ്മാരകങ്ങളിലും കാണുവാൻ സാധിക്കും. പഴമയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അത്ഭുതപ്പെടുത്തുന്ന മൊറോക്കോ സന്ദർകർക്ക് വലിയ കാഴ്ചകളുടെ വിരുന്നാണ് നല്കുന്നത്.

ദുബായിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും

2026 ഏപ്രിൽ 20 മുതൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ്...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി, അനുകൂലിച്ച് 251 പേർ,185 പേർ എതിർത്തു

വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി...

ദുബായിലെ സെവൻ-സ്റ്റാർ ഹോട്ടൽ ബുർജ് അൽ അറബ് താൽകാലികമായി അടച്ചിടുന്നു

ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 1999 ഡിസംബറിൽ...

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ്...

പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയേക്കാൾ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ദുരന്തനിവാരണ മുന്നറിയിപ്പ്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ്...

മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന...

കനത്ത ചൂട്, കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം

കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...