ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശനം, ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലുവിൽ തുടക്കം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പെയിൻ.

ജിസിസിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രത്യേകിച്ച് തനത് ഇന്ത്യൻ മാമ്പഴങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയിൻ. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, APEDA ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സി.ബി സിങ്, ഇന്ത്യൻ എംബസി കൗൺസിലർ ( ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്) റോഹിത്ത് മിശ്ര, എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യൻ മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു. ഖലീദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലുലു നൽകുന്നതെന്നും വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രത്യേകിച്ച് വടക്ക് കിഴക്കൻ മേഖലയിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ, ജിസിസിയിൽ ലഭ്യമാക്കുക കൂടിയാണ് മാംഗോ മാനിയയിലൂടെ ലുലുവെന്നും യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ജിസിസി വിപണികളിൽ ലുലു നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു ഗ്ലോബൽ ഓപ്പറേഷൻഡ് ഡയറക്ടർ സലിം എം.എ, ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു അബുദാബി ആൻഡ് അൽദഫ്ര റീജിയണൽ ഡയറക്ടർ അബൂബ്ബക്കർ ടി തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

കേസർ, ലാംഗ്ര,അമ്രപാലി, വൃന്ദാവനി തുടങ്ങിയ വടക്ക്-കിഴക്കൻ മേഖലകളിലെ മാമ്പഴങ്ങളും അൽഫോൺസ, ബദാമി, നീലം തുടങ്ങിയ ദക്ഷിണേന്ത്യൻ മേഖലയിലെ മാമ്പഴങ്ങളും ഉൾപ്പെടെ മേളയുടെ ഭാഗമായി ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മാമ്പഴങ്ങൾ കൊണ്ടുള്ള വ്യത്യസ്ഥമായ ബേക്കറി വിഭവങ്ങൾ, സലാഡുകൾ, അച്ചാറുകൾ, ജ്യൂസ് തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് കൂടി പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയിൻ. ജിസിസിയിലെ കൂടുതൽ മേഖലകളിലേക്ക് കൂടി ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണമേന്മ എത്തിക്കുകയാണ് ലുലു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...